നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല

  Gold Smuggling Case എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല

  അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്

  സ്വപ്ന സുരേഷ്

  സ്വപ്ന സുരേഷ്

  • Share this:
  കൊച്ചി: സ്വര്‍ണ്ണക്കടത്ത് ഇടപാടിലെ പങ്കാളിത്തത്തെക്കുറിച്ച സ്വപ്‌ന സുരേഷിന്റെ കുറ്റ സമ്മത മൊഴിയുണ്ടെന്ന് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ വന്‍ ശ്യംഖലയുണ്ടെന്ന് സ്വപ്‌ന വ്യക്തമാക്കിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. എന്‍ഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

  സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎയുടെയും കസ്റ്റംസിന്റെയും കേസുകള്‍ക്ക് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്‌ന സുരേഷിന് ജാമ്യമില്ല. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്വപ്‌നയുടെ ആവശ്യം എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.

  സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ വന്‍ ശ്യംഖലയുണ്ടെന്ന് സ്വപ്‌ന തന്നെ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ സംഘവുമായി ചേര്‍ന്ന് 21 തവണ സ്വര്‍ണ്ണം കടത്തുകയും ചെയ്തു. കുറ്റസമ്മതം വ്യക്തമാക്കുന്ന മൊഴി നല്‍കിയ സാഹചര്യത്തില്‍ എങ്ങനെ ജാമ്യം നല്‍കാനാകുമെന്നും കോടതി ചോദിച്ചു. കേസില്‍ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്വം സ്വപ്‌നയ്ക്കുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണം പുരോഗമിക്കുന്ന ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

  കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്റ് കാലാവധി കൊച്ചിയിലെ എന്‍ഐഎ കോടതി അടുത്തമാസം 18 വരെ കാലാവധി നീട്ടി.
  Published by:user_49
  First published:
  )}