ബംഗളുരു: വിജേഷ് പിള്ളയ്ക്കെതിരായ പരാതിയിൽ സ്വപ്ന സുരേഷ് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ഇന്ന് രാവിലെ 10.15 ഓടെയാണ് സ്വപ്ന സുരേഷ് കടുഗോഡി പോലീസ് സ്റ്റേഷനിൽ ഹാജരായത്. 0116/2023 എന്ന നമ്പറിൽ കെആർ പുര പോലീസ് ഫയൽ ചെയ്ത കേസിൽ മൊഴി നൽകാനാണ് സ്വപ്ന സുരേഷ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
കൊച്ചിയിലെ വ്യവസായി വിജേഷ് പിള്ളയ്‌ക്കെതിരെയാണ് പരാതി. ഐപിസി 506 പ്രകാരം ഭീഷണിപ്പെടുത്തിയതിനാണ് വിജേഷ് പിള്ളയ്ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം മൊഴി രേഖപ്പെടുത്താനായി ഇതാദ്യമായണ് സ്വപ്നയെ പൊലീസ് വിളിപ്പിച്ചത്.
(അസിസ്റ്റന്റ് കമ്മീഷണർ ബാബു മഹാദേവപുര സ്വപ്ന സുരേഷുമായി അരമണിക്കൂറോളം സംസാരിച്ചു. താൻ നേരിടുന്ന ഭീഷണികളെക്കുറിച്ച് അവർ വിശദമായ മൊഴി നൽകി. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. കേരളത്തിലെ ഒരു മുതിർന്ന സിപിഎം നേതാവിന്റെ മകനാണോ വിജേഷ് പിള്ളയ്ക്ക് പിന്നിലെന്ന് തനിക്ക് സംശയമുണ്ടെന്നും അവർ പൊലീസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.