ഇന്റർഫേസ് /വാർത്ത /Kerala / 'സൈലന്റായെന്ന പ്രചാരണം ശരിയല്ല; ബെംഗളൂരുവിൽ ജോലി കിട്ടി; ഇ ഡി അന്വേഷണത്തിൽ തൃപ്ത'; സ്വപ്ന സുരേഷ്

'സൈലന്റായെന്ന പ്രചാരണം ശരിയല്ല; ബെംഗളൂരുവിൽ ജോലി കിട്ടി; ഇ ഡി അന്വേഷണത്തിൽ തൃപ്ത'; സ്വപ്ന സുരേഷ്

ബെംഗളൂരുവിൽ ജോലി കിട്ടിയെന്നും അവിടേക്ക് മാറാൻ അനുവാദം തേടി കോടതിയെ സമീപിക്കുമെന്നും സ്വപ്ന സുരേഷ്

ബെംഗളൂരുവിൽ ജോലി കിട്ടിയെന്നും അവിടേക്ക് മാറാൻ അനുവാദം തേടി കോടതിയെ സമീപിക്കുമെന്നും സ്വപ്ന സുരേഷ്

ബെംഗളൂരുവിൽ ജോലി കിട്ടിയെന്നും അവിടേക്ക് മാറാൻ അനുവാദം തേടി കോടതിയെ സമീപിക്കുമെന്നും സ്വപ്ന സുരേഷ്

  • Share this:

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചശേഷം, ഇപ്പോള്‍ നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വപ്ന സുരേഷ് രംഗത്ത്. 'എന്റെ പോരാട്ടം തുടരും. അതില്‍ നിന്ന് പിന്നോട്ടില്ല. താൻ സൈലന്‍റ് ആയി എന്ന പ്രചാരണം ശരിയല്ല. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ല നിലയില്‍ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതില്‍ തൃപ്തയാണ്'- സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read- വരും മണിക്കൂറുകളിൽ തിരുവനന്തപുരം അടക്കം 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത

രാഷ്ട്രീയ താപര്യം വച്ച് ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല. ഇ ഡി അന്വേഷണം കഴിയട്ടെ. നീതി കിട്ടും എന്നാണ് പ്രതീക്ഷ. തനിക്ക് ബെംഗളൂരുവിൽ ജോലി കിട്ടി. അവിടേക്ക് മാറാൻ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി കിട്ടി. എന്നാൽ കേരള പോലീസ് വഴി ജോലി കിട്ടിയത് തടയാൻ ശ്രമം നടന്നു. ബെംഗളൂരു പൊലീസ് ഇടപെട്ടാണ് അത് തടഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- എട്ടുവയസുകാരനെ ബിയർ കുടിപ്പിച്ച് മൊബൈലിൽ ചിത്രീകരിച്ചു; പിതൃസഹോദരൻ അറസ്റ്റിൽ

Also Read- പത്തനംതിട്ടയിൽ അമ്മയേയും മകളേയും കടിച്ച വളർത്തു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് HRDS ഇഡിക്ക് പരാതി നല്‍കിയതിനെപ്പറ്റി അറിയില്ല. തന്‍റെ അറിവോടെയല്ല ഇത് ചെയ്തത്. അവരുടെ താല്പര്യം എന്തെന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. പിണറായി വിജയനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് കഴിഞ്ഞ ദിവസം ഇ ഡിയെ സമീപിച്ചിരുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നു എന്നായിരുന്നു അജികൃഷ്ണന്‍ പറഞ്ഞത്.

First published:

Tags: Swapna suresh, Swapna Suresh Gold Smuggling