ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. ‘എനിക്ക് ഗോവിന്ദനെ അറിയില്ല. എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും അറിയില്ല. നോട്ടീസ് കിട്ടുമ്പോള്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കും. ഒരു കോടി രൂപ അല്ലെങ്കില്‍ മാപ്പുപറയണമെന്നാണ് പറഞ്ഞത്. മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍’ എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം.
തന്റെ മനസാക്ഷിക്ക് മുന്നില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ല. ഷാജ് കിരണ്‍ വന്നപ്പോള്‍ ഗൂഢാലോചനയെന്ന് പറഞ്ഞ് പിസി ജോര്‍ജിനൊപ്പം കേസ് എടുത്തു. ഇപ്പോള്‍ വിജേഷ് പിള്ള വന്നതിന് പിന്നാലെ കണ്ണൂരില്‍ കേസ് എടുത്തു. ഇതിന്റെ പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസ് എടുത്താലും കേസിന്റെ അവസാനം കാണാതെ താന്‍ അടങ്ങില്ല. തന്റെ മരണം വരെ പോരാട്ടം തുടരുമെന്ന് സ്വപ്‌ന പറഞ്ഞു.
Also Read – വിജേഷ് പിള്ളയ്ക്കെതിരായ പരാതിയിൽ സ്വപ്ന സുരേഷ് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി
മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹം പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്റെ അച്ഛനോ, അമ്മാവനോ അല്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. വിജേഷ് പിള്ള തന്നോട് പറഞ്ഞത് ഏതെങ്കിലും ഒരു കേസില്‍ അകത്താക്കുമെന്നാണ്. ഇപ്പോള്‍ സംഭവിച്ചതും അതാണെന്ന് സ്വപ്‌ന പറഞ്ഞു.
Also Read- ഒരു കോടി രൂപ നഷ്ടപരിഹാരം; സ്വപ്ന സുരേഷിന് എം.വി. ഗോവിന്ദൻ വക്കീല്‍ നോട്ടിസ് അയച്ചു
ചാനല്‍ ചര്‍ച്ചയില്‍ ഹസ്കര്‍ എന്നൊരാള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. തന്‍റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്കര്‍ ആരാണ്?എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ആരാണ് ഹസ്കരെ നിയോഗിച്ചത്.സിഎം രവീന്ദ്രന്‍ പത്ത് പാസായോയെന്ന് അദ്ദേഹം ആദ്യം അന്വേഷിക്കെട്ടെ.ഈ സര്‍ക്കാരില്‍ എത്രപേര്‍ പത്ത് പാസായിട്ടുണ്ട്.
മുഖ്യമന്ത്രി എന്നില്‍ എന്തെങ്കിലും ഗുണം കണ്ടിട്ടാകും സ്പേസ് പാര്‍ക്കില്‍ ജോലി തന്നത്. ഹസ്കറിനെതിരെ മാനനഷ്ടകേസ് നല്‍കും. വസ്തുത പറയുന്നതില്‍ എതിര്‍പ്പില്ല. വ്യക്കിപരമായി പരമാര്‍ശം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.
അതേസമയം, വിജേഷ് പിള്ളയ്ക്കെതിരായ പരാതിയിൽ സ്വപ്ന സുരേഷ് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ഇന്ന് രാവിലെ 10.15 ഓടെയാണ് സ്വപ്ന സുരേഷ് കടുഗോഡി പോലീസ് സ്റ്റേഷനിൽ ഹാജരായത്. 0116/2023 എന്ന നമ്പറിൽ കെആർ പുര പോലീസ് ഫയൽ ചെയ്ത കേസിൽ മൊഴി നൽകാനാണ് സ്വപ്ന സുരേഷ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.