ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകൾ ഉത്തർപ്രദേശിൽ വച്ച് ആക്രമിക്കപ്പെട്ടു; പ്രതിഷേധവുമായി കെസിബിസി
Last Updated:
ദേശീയ വനിതാ കമ്മീഷന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും ന്യൂനപക്ഷ കമ്മീഷന്റെയും ഇടപെടലും ഈ വിഷയത്തിൽ ആവശ്യപ്പെടുന്നെന്നും കെ സി ബി സി വ്യക്തമാക്കി.
കൊച്ചി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവ സന്യാസിനിമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം അറിയിച്ച് കെ സി ബി സി. മാർച്ച് പത്തൊമ്പതാം തിയതി ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്ക് തേർഡ് ക്ലാസ് എ സി ടിക്കറ്റിൽ യാത്ര ചെയ്യുകയായിരുന്ന സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ഡൽഹി പ്രൊവിൻസിലെ രണ്ട് യുവ സന്യാസിനികളും രണ്ട് സന്യാസാർത്ഥിനികളും ആണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ആക്രമിക്കപ്പെട്ടത്.
ട്രയിനിൽ വച്ച് ആക്രമിക്കപ്പെട്ടത് കൂടാതെ ട്രയിനിൽ നിന്ന് അകാരണമായി കസ്റ്റഡിയിൽ എടുക്കപ്പെടുകയും ചെയ്തു. ഈ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും രാജ്യശ്രദ്ധ ആവശ്യപ്പെടുന്നതുമാണെന്ന് കെ സി ബി സി പറഞ്ഞു. സേക്രട്ട് ഹാർട്ട് സന്യാസിനീ സമൂഹം കേരളത്തിൽ നിന്നുള്ളത് ആയതിനാലും അതിക്രമിത്തിന് ഇരയായ സന്യാസിനിമാരിൽ ഒരാൾ മലയാളി ആയതിനാലും കേരള സമൂഹത്തിന്റെയും കേരള സർക്കാരിന്റെയും പ്രത്യേക ശ്രദ്ധയും ഈ വിഷയത്തിൽ ആവശ്യമാണ്.
advertisement
സന്യാസിനിമാരിൽ ആരും ഉത്തർപ്രദേശിൽ ഏതെങ്കിലും വിധത്തിലുള്ള പരിചയങ്ങളോ ബന്ധങ്ങളോ ഉള്ളവർ ആയിരുന്നില്ല. എങ്കിലും ട്രയിനിൽ യാത്ര ചെയ്തു ഒറ്റ കാരണത്താൽ ആ സംസ്ഥാനത്ത് മാത്രമുള്ള മതംമാറ്റ നിരോധന നിയമമാണ് നാല് സന്യാസിനിമാരിൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നത്. ട്രയിനിൽ യാത്ര ചെയ്തു എന്നല്ലാതെ തങ്ങളുടെ സംസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത നാല് പേർക്കെതിരെ ആ സംസ്ഥാനത്തിലെ മാത്രം നിയമപ്രകാരം കേസെടുക്കാൻ ശ്രമിക്കുക, കൈയിൽ ഉണ്ടായിരുന്ന രേഖകൾ പരിശോധിച്ചപ്പോൾ ആരോപണം തെറ്റാണെന്ന് വ്യക്തമായി ബോധ്യമായിട്ടും ട്രയിനിൽ നിന്ന് അവരെ കസ്റ്റഡിയിൽ എടുക്കുകയും വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ ബലപ്രയോഗം നടത്തി ഇറക്കി കൊണ്ടുപോകുകയും ചെയ്യുക, അപരിചിതമായ ഒരു സ്ഥലത്തു വച്ച് നാല് സ്ത്രീകളെ അവഹേളിക്കാനായി വലിയൊരു ആൾക്കൂട്ടത്തെ അനുവദിക്കുക തുടങ്ങി, ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന സുരക്ഷിതത്വത്തെയും ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരാവകാശത്തെയും ആഴത്തിൽ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ സംഭവം.
advertisement
റെയിൽവേയും കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരും ഈ സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണങ്ങൾ നടത്തുകയും കുറ്റക്കാരായവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുകയും വേണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും ന്യൂനപക്ഷ കമ്മീഷന്റെയും ഇടപെടലും ഈ വിഷയത്തിൽ ആവശ്യപ്പെടുന്നെന്നും കെ സി ബി സി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2021 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകൾ ഉത്തർപ്രദേശിൽ വച്ച് ആക്രമിക്കപ്പെട്ടു; പ്രതിഷേധവുമായി കെസിബിസി