കനത്ത ചൂടില്‍ കണ്ണൂർ സ്വദേശിയുടെ ഇരുകാലുകൾക്കും പൊള്ളലേറ്റു; ചർമം നീക്കി
- Published by:Rajesh V
- news18-malayalam
Last Updated:
കാൽപാദത്തിലെ കീഴ്ഭാഗത്തെ തൊലി മുഴുവൻ അടർന്നു പോയി ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി
കണ്ണൂരില്‍ കനത്ത ചൂടിൽ തയ്യൽകട ഉടമയുടെ ഇരുകാലുകൾക്കും സാരമായി പൊള്ളലേറ്റു. ചെറുപുഴ തിരുമേനിയിൽ വച്ചായിരുന്നു സംഭവം. കനത്ത ചൂടിൽ ബസിറങ്ങി റോഡിലൂടെ ചെരുപ്പിടാതെ ഷോപ്പിലേക്ക് നടന്ന തയ്യൽക്കട ഉടമ കരുവഞ്ചാൽ പള്ളിക്കവല സ്വദേശി എം ഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്.
ചെറുപുഴ തിരുമേനിയിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന രാമചന്ദ്രനാണ് സൂര്യാതപമേറ്റത്. ബസ്സിറങ്ങി നഗ്നപാദനായി 100 മീറ്ററോളം നടന്നപ്പോഴാണ് രാമചന്ദ്രന് സൂര്യാതപമേറ്റത്, കാൽപാദത്തിലെ കീഴ്ഭാഗത്തെ തൊലി മുഴുവൻ അടർന്നു പോയി ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. പൊള്ളലേറ്റ ചർമം നീക്കി.
രാമചന്ദ്രൻ സുഖം പ്രാപിച്ചു വരികയാണ്. അതേ സമയം ജില്ലയിൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം,സൂര്യാതപം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Mar 29, 2024 8:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനത്ത ചൂടില്‍ കണ്ണൂർ സ്വദേശിയുടെ ഇരുകാലുകൾക്കും പൊള്ളലേറ്റു; ചർമം നീക്കി









