തിരുവനന്തപുരം: ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കർഷക സംഘം മടങ്ങിയെത്തി. സന്ദര്‍ശനത്തിനിടെ കാണാതായ ഉളിക്കല്‍ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യനെ കൂടാതെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഇസ്രയേൽ സന്ദർശനത്തിനായി പോയത്. 27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാൽ അവിടെ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കുര്യന്‍ ബാം വാങ്ങിക്കണമെന്നും ബീച്ചില്‍ പോകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സംഘത്തില്‍പ്പെട്ട കര്‍ഷകര്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് ഭക്ഷണത്തിന് പോകാനാരിക്കെ പെട്ടെന്നാണ് ഇയാള്‍ അപ്രത്യക്ഷനായതെന്നും ഇവര്‍ വ്യക്തമാക്കി.
‘പരിപാടി കഴിഞ്ഞാല്‍ എല്ലാവരും തിരിച്ച് ഹോട്ടലിലേക്ക് വരും. ഉറങ്ങുന്നതിന് മുമ്പായി വേണമെങ്കില്‍ കുറച്ച് സമയം പുറത്തൊക്കെ ചെലവഴിക്കാമായിരുന്നു. പരിചയമില്ലാത്തയിടമായതുകൊണ്ട് ആരും അങ്ങനെ പുറത്ത് പോകാറില്ല. എന്നാല്‍ ഇയാള്‍ നടന്നു പോയി, പിന്നീട് കണ്ടില്ല’ സംഘത്തിലുണ്ടായിരുന്ന കര്‍ഷകനായ ജോബി ഡേവിഡ് പറഞ്ഞു.
Also read-ഇസ്രയേലിൽ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി; കാണാതായ ബിജുവിനായി തെരച്ചിൽ തുടരുന്നു
കാണാതായ ഉടന്‍ തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറി പോലീസില്‍ വിവരം അറിയിച്ചു. സംഘത്തിലുള്ള ഞങ്ങളും ലോക്കല്‍ ഗെയ്ഡിനെ ബന്ധപ്പെട്ട് ടൂറിസ്റ്റുകള്‍ പോകാറുള്ള ഇടങ്ങളിലൊക്കെ അന്വേഷിച്ചു. പിന്നീട് എംബിസിയിലും അറിയിച്ചുവെന്നും മറ്റൊരു കര്‍ഷകന്‍ വ്യക്തമാക്കി.
‘വ്യാഴാഴ്ച നിശ്ചയിച്ച പരിപാടികൊളൊക്കെ കഴിഞ്ഞ് ഭക്ഷണത്തിന് പോകാനായി ഒരുങ്ങിയതാണ്. അതുവരെ ഞങ്ങളുടെ ബസിന് തൊട്ടുപിന്നിലായി ഉണ്ടായിരുന്നതാണ്. ഇതിനിടെ ബാം വാങ്ങിക്കണമെന്നും ബീച്ചില്‍ പോകണമെന്നുമുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അനുമതി വാങ്ങാതെ അങ്ങനെ പോകാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷമായി’ ജോപ്പുജോണ്‍ എന്ന കര്‍ഷകന്‍ പറഞ്ഞു.
ഇതിനിടെ താൻ സുരക്ഷിതനാണെന്നും അന്വേഷനിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നൽകിയിരുന്നുവെങ്കിലും വിസ സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ളതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Israel, Israel missing, Kerala, Man missing case