മാവോയിസ്റ്റാണെന്ന് സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കും; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് താഹ ഫസൽ

Last Updated:

വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ താഹയെക്കൊണ്ട് പൊലീസ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് ഉമ്മ ജമീല പറഞ്ഞു

കോഴിക്കോട്: ക‌ഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപെടുത്തിയെന്ന് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട താഹ ഫസൽ പറയുന്ന ദൃശ്യങ്ങൾ പുറത്ത്. താഹയെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോഴത്തെ ദൃശ്യങ്ങളിലാണ് പൊലീസിനെതിരായ ആരോപണം. താഹയുടെ സഹോദരൻ ഇജാസ് ഹസനാണ് ദൃശ്യങ്ങൾ പകർത്തിയത്. പൊലീസ് സ്റ്റേഷനിൽ വച്ച് സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടു പോയി മർദിച്ചെന്നും താഹ പറയുന്നുണ്ട്.
വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ താഹയെക്കൊണ്ട് പൊലീസ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് ഉമ്മ ജമീല പറഞ്ഞു. അയൽവാസികളെയെല്ലാം വിളിച്ച് വരുത്തിയ ശേഷമാണ് 'ഇൻക്വിലാബ് സിന്ദാബാദ്, മാവോയിസ്റ്റ് സിന്ദാബാദ്' എന്ന് വിളിപ്പിച്ചത്. മുദ്രാവാക്യം വിളിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞപ്പോൾ താഹയുടെ വായ പൊലീസുകാർ പൊത്തിപ്പിടിച്ചെന്നും ജമീല ന്യൂസ്‌ 18നോട്‌ പറഞ്ഞു.
താഹയുടെ മുറിയിൽ നിന്ന് പോലീസുകാർ കൊണ്ടു പോയത് പാഠപുസ്തകങ്ങളും ലാപ്ടോപ്പുമാണ്. സിപിഎം അംഗങ്ങങ്ങളാണ് താഹയും സഹോദരൻ ഇജാസും. പാർട്ടി പരിപാടികൾക്ക് ആവശ്യമായ കൊടിയും മറ്റു സാധനങ്ങളും വീട്ടിൽ സൂക്ഷിക്കാറുണ്ട്. മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവാണെന്ന് പറഞ്ഞു പൊലീസ് കൊണ്ടു പോയത് സിപിഎമ്മിന്റെ കൊടിയാണെന്നും ജമീല പറഞ്ഞു.
advertisement
പൊലീസ് കളളക്കേസ് സൃഷ്ടിക്കുകയാണെന്നും മാവോയിസ്റ്റ് ബന്ധമില്ലെന്നും കോടതിയിൽ ഹാജരാകാനെത്തിയ പ്രതികൾ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിഗരറ്റ് വലിക്കുമ്പോൾ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നുമായിരുന്നു കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുമ്പോൾ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പ്രതികരണം. ശക്തമായ പ്രതിഷേധമാണ് ഇരുവരുടെയും അറസ്റ്റിൽ ഉയരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റാണെന്ന് സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കും; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് താഹ ഫസൽ
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement