പത്തനംതിട്ട: അക്ഷയ ലോട്ടറിയുടെ (Lottery Result) ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത് ഏനാത്തെ പെയിന്‍റിങ് തൊഴിലാളിക്ക്. പെയിന്‍റിങ് ജോലിയുടെ ഇടവേളകളിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന ഏനാത്ത് കളമല കരിപ്പാല്‍ കിഴക്കേതില്‍ ശെല്‍വരാജനെ തേടിയാണ് (പ്രസാദ്) 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം എത്തിയത്. പെയിന്‍റിങ് ജോലി ഇല്ലാത്ത ദിവസങ്ങളിലാണ് ശെൽവരാജ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്. ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങുന്ന ടിക്കറ്റുകള്‍ വിറ്റു തീർത്ത് പണം അടച്ചശേഷം അതിൽ നിന്നു കിട്ടുന്ന കമ്മീഷന്‍ ഉപയോഗിച്ച് സ്വന്തമായി ഒരു ബുക്ക് ടിക്കറ്റ് വാങ്ങുന്നതാണ് ശെൽവരാജന്‍റെ രീതി. അങ്ങനെ എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ തേടി ഭാഗ്യമെത്തിയത്. എ.ജെ. 564713 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം.
മുൻകാലങ്ങളിൽ ഏനാത്തെ കടയിൽനിന്ന് സ്ഥിരമായി ലോട്ടറി വാങ്ങിയിരുന്നയാളാണ് ശെൽവരാജൻ. എന്നാൽ കഴിഞ്ഞ കുറേ കാലമായി പെയിന്‍റിങ് ജോലി കുറഞ്ഞതോടെയാണ് ലോട്ടറി കച്ചവടം കൂടി തുടങ്ങിയത്. കഴിഞ്ഞ നാലു മാസമായി ദിവസവും രണ്ട് ബുക്ക് ലോട്ടറി വാങ്ങി വൈകിട്ടും രാവിലെയും ജോലി ഇല്ലാത്ത ദിവസങ്ങളിലും ഏനാത്തും പരിസരത്തും നടന്ന് വില്‍ക്കുകയാണ് ശെൽവരാജ് ചെയ്തിരുന്നത്. ഭാഗ്യം തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ വീട്ടിയ ശേഷം മക്കളുടെ തുടർപഠനത്തിനും വീട് നിർമ്മാണത്തിനും തുക ചെലവഴിക്കണമെന്നാണ് ആഗ്രഹമെന്നും ശെൽവരാജൻ പറയുന്നു.
ലോട്ടറിയടിച്ചവർ സമ്മാനം എങ്ങനെ നേടും?
വിജയിക്കുന്ന 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സമ്മാനങ്ങളും ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവന്റെ ഓഫീസിൽ നിന്ന് സ്വന്തമാക്കാം. വിജയികളുടെ ടിക്കറ്റും സാധുവായ ഐഡി പ്രൂഫും ഹാജരാക്കിയാൽ മാത്രമേ സമ്മാനം സ്വന്തമാക്കാൻ കഴിയുകയുള്ളു. അയ്യായിരം രൂപയിൽ താഴെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻസിയിലും വിൽപ്പനകേന്ദ്രങ്ങളിലും നേരിട്ടെത്തി നേടാം.
Also Read-
Nirmal NR-271, Kerala Lottery Result | നിര്‍മല്‍ NR-2710 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. സമ്മർ ബംപറിന് പുറമെ ഓണം, പൂജ, വിഷു, ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഇതിനു പുറമേ മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. ബംപർ ടിക്കറ്റുകള്‍ക്ക് പുറമേ ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.
കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Summary- The first prize of Akshaya Lottery (Lottery Result) was Rs 70 lakh goes to a painting worker in Enathu, Pathanamthitta.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.