ജീവിതത്തിലേക്ക് നീന്തിക്കയറി മത്സ്യത്തൊഴിലാളികൾ; ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ നിന്നും മൂന്നുപേർ രക്ഷപെട്ടു
- Published by:user_57
- news18-malayalam
Last Updated:
ശക്തമായ കടലാക്രമണം കാരണം മറ്റ് വള്ളങ്ങൾക്ക് കടലിലേക്ക് പോകാനായിട്ടില്ല
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ രാവിലെ ആറ് മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. കടലിലേക്ക് ഒഴുക്കി പോയ വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. മറ്റു വള്ളങ്ങൾ കൊണ്ടുപോയി കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും തിരമാല ശക്തമായതിനാൽ അതിനു കഴിയുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
അപകടസമയത്ത് കടലിലുണ്ടായിരുന്ന വള്ളങ്ങളിലെ മത്സ്യതൊഴിലാളികളാണ് വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.
Also read: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത
ശക്തമായ കടലാക്രമണം കാരണം മറ്റ് വള്ളങ്ങൾക്ക് കടലിലേക്ക് പോകാനായിട്ടില്ല. വള്ളത്തിലുണ്ടായിരുന്ന വർഗീസ്, ജിത്തു, മുത്തപ്പൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.
advertisement
Summary: Three fishermen in Muthalappozhi, Thiruvananthapuram navigated their way way to safety amid heavy rains. The fishing boat they were travelling in capsized in adverse weather conditions, forcing them to find a safe haven on their own. Efforts have been on to trace the boat they were riding
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 04, 2023 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവിതത്തിലേക്ക് നീന്തിക്കയറി മത്സ്യത്തൊഴിലാളികൾ; ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ നിന്നും മൂന്നുപേർ രക്ഷപെട്ടു