ലഹരിക്ക് പകരം കായിക ലഹരി: ഒരു ഗ്രാമത്തിലെ യുവതലമുറയെ കൈപിടിച്ച് നടത്തിയ കണ്ടല സ്റ്റേഡിയം

Last Updated:

മാരകമായ ലഹരി ഉപയോഗത്തിലേക്ക് വീണു പോകാതെ പുതുതലമുറയെ മാടിവിളിക്കുന്ന സ്റ്റേഡിയമായി മാറിയിരിക്കുകയാണ് ഇന്ന് കണ്ടല സ്റ്റേഡിയം.

സ്റ്റേഡിയത്തിൽ കായിക പരിശീലനം നടത്തുന്ന കുട്ടികൾ
സ്റ്റേഡിയത്തിൽ കായിക പരിശീലനം നടത്തുന്ന കുട്ടികൾ
ആവേശങ്ങൾ ഒഴിയാത്ത ആരവങ്ങൾ ഒഴിയാത്ത കണ്ടല സ്റ്റേഡിയം. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ തൂങ്ങാം പാറയിലുള്ള കണ്ടല സ്റ്റേഡിയം ഇന്ന് കുട്ടികളുടെയും മുതിർന്നവരുടെയും യുവാക്കളുടെയും ഒക്കെ പ്രിയപ്പെട്ട ഇടമാണ്. ഡ്രൈവിംഗ് പരിശീലനത്തിൻ്റെയും ഫുട്ബോൾ കളിയുടെയും ക്രിക്കറ്റിൻ്റെയും വോളിബോളിൻ്റെയും സായാഹ്ന സവാരിയുടെയും ഒക്കെ ഇടമായി മാറുന്ന ഒരു ഗ്രാമത്തിൻ്റെ സജീവത നിലനിർത്തുന്ന കണ്ടല സ്റ്റേഡിയം. ഒരുകാലത്ത് ഈ ഒരു മുഖമേ ആയിരുന്നില്ല ഈ സ്റ്റേഡിയത്തിന്.
സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ പ്രദേശം ഒരു കൂട്ടം ചെറുപ്പക്കാരുടെയും ജനപ്രതിനിധികളുടെയും ഇടപെടലോടെ ഇന്ന് നാടിൻ്റെ സ്പന്ദനം ആയി മാറിയിരിക്കുന്നു. ഇവിടുത്തെ വൈകുന്നേരം മുതിർന്നവർ സ്റ്റേഡിയത്തിൽ സായാഹ്നസവാരിക്കെത്തുമ്പോൾ  പുതുതലമുറ കായിക പരിശീലനങ്ങളുടെ തിരക്കിലായിരിക്കും. സദാ സജീവമാകുന്ന സ്റ്റേഡിയം നാടിൻ്റെ സ്പന്ദനം തന്നെയാണ്. ഇങ്ങനെയൊരു സ്റ്റേഡിയം ഇവിടെയുള്ളതിൽ ഏറ്റവും അധികം ആശ്വസിക്കുന്നതും സന്തോഷിക്കുന്നതും ഇവിടത്തെ സ്ത്രീകളാണ്.
അതിന് പ്രധാന കാരണം എന്നത് ഒരു തലമുറയെ ഒന്നടങ്കം കായിക ലഹരിയിലേക്ക് കൈ പിടിച്ചു നടത്താൻ  ഈ സ്റ്റേഡിയത്തിന് കഴിഞ്ഞു എന്നതുകൊണ്ടാണ്. മാരകമായ ലഹരി ഉപയോഗത്തിലേക്ക് വീണു പോകാതെ പുതുതലമുറയെ ഈ സ്റ്റേഡിയം മാടിവിളിക്കുമ്പോൾ പിന്നെ എങ്ങനെയാണ് സ്ത്രീകൾ സ്റ്റേഡിയത്തിൻ്റെ ആരാധകരായി മാറാതിരിക്കുക?
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ലഹരിക്ക് പകരം കായിക ലഹരി: ഒരു ഗ്രാമത്തിലെ യുവതലമുറയെ കൈപിടിച്ച് നടത്തിയ കണ്ടല സ്റ്റേഡിയം
Next Article
advertisement
സ്വിറ്റ്സർലൻഡിൽ നിന്നൊരു മലയാള ചിത്രം;‘ത്രിലോക’ ജനുവരിയിൽ പ്രദർശനത്തിനെത്തും
സ്വിറ്റ്സർലൻഡിൽ നിന്നൊരു മലയാള ചിത്രം;‘ത്രിലോക’ ജനുവരിയിൽ പ്രദർശനത്തിനെത്തും
  • സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ജനുവരി 30, 2026-ന് പ്രീമിയറോടെ ആരംഭിക്കുന്ന 'ത്രിലോക' റിലീസ് ചെയ്യും.

  • സ്വിസ് മലയാളികളുടെ രണ്ടാം തലമുറ ഒരുക്കിയ ഈ ചിത്രം യൂറോപ്യൻ രാജ്യങ്ങളിലെ തീയറ്ററുകളിലും എത്തും.

  • ഫ്ലൈ എമിറേറ്റ്സുമായി ചേർന്ന് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും 'ത്രിലോക'യ്ക്ക് ഉണ്ട്.

View All
advertisement