40-ലധികം വെറൈറ്റി ഐസ്ക്രീം രുചികൾ വിളമ്പുന്ന കിളിമാനൂരിലെ കിടിലൻ കട
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
ഐസ്ക്രീം പ്രേമികൾക്ക് സന്തോഷം തരുന്ന ഒരു ഫുഡ്സ്പോട്ട് പരിചയപ്പെടാം. കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡ് സമീപമുള്ള ഐസ് ബേ എന്ന ഐസ്ക്രീം കട.
ഏതൊരു ഭക്ഷണ പ്രേമിയുടെയും ഇഷ്ട്ട വിഭവങ്ങളിൽ ഒന്നാണ് മധുരമൂറുന്ന ഐസ്ക്രീം. ഡയറ്റിൻ്റെ പേരിലൊക്കെ മധുരം ഒഴിവാക്കുന്നവർ പോലും വല്ലപ്പോഴും ഒക്കെ ഐസ്ക്രീം കഴിക്കുന്നവരാണ്. ഐസ്ക്രീം പ്രേമികൾക്ക് സന്തോഷം തരുന്ന ഒരു ഫുഡ്സ്പോട്ട് പരിചയപ്പെടാം. കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡ് സമീപമുള്ള ‘ഐസ് ബാം’ എന്ന ഐസ്ക്രീം കട. വിലയാണ് ഇവിടുത്തെ ഐസ്ക്രീമുകൾ പ്രിയമാകാൻ ഒരു കാരണം. 10 രൂപ മുതലാണ് ഇവിടെ ഐസ്ക്രീമുകൾ ലഭിക്കുന്നത്.
വാട്ടർ ബേസ്ഡ് പോപ്സിക്കിൾസും മിൽക്ക് ബേസ്ഡ് പോക്സിക്കിൾസും ആണ് ഏറ്റവും ഡിമാൻഡ് ഉള്ളവ. 10 രൂപ മുതൽ ആരംഭിക്കുന്ന ഐസ്ക്രീമിൽ ഏറ്റവും ഉയർന്ന വില 40 രൂപയാണ്. മിൽക്ക് ബെയ്സ്ഡ് പോപ്സിക്കൽസിന് രുചി അല്പം കൂടുതലാണ്. ഓരോന്നിലും 20ലധികം വെറൈറ്റികൾ ലഭ്യമാണ്.

ബ്ലൂബെറി, ബട്ടർസ്കോച്ച്, ഗ്രേപ്പ്, ഗ്രീൻ ആപ്പിൾ, ഗ്രീൻ മാഗോ, കാന്താരി നെല്ലിക്ക, ലിച്ചി, മാംഗോ, മിൻ്റ്, മോജിറ്റോ, നരുനീണ്ടി, ഓറഞ്ച്, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ, പിങ്ക് ഗ്വാവ, പോമോഗ്രാനേറ്റ്, റാസ്മലായി, റാസ്‌ബെറി, റോസ് വാട്ടർ, വാട്ടർ മെലൺ എന്നിവയാണ് വാട്ടർ ബേസ്ഡ് ടോപ്പിക്ക് പോപ്സിക്കിൽസിൽ ലഭിക്കുന്നവ. ഇതുപോലെതന്നെ വെറൈറ്റി ഐസ്ക്രീമുകൾ മിൽക്ക് പോപ്സിക്കിൾസിലും ഐസ് ബാമിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 05, 2024 7:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
40-ലധികം വെറൈറ്റി ഐസ്ക്രീം രുചികൾ വിളമ്പുന്ന കിളിമാനൂരിലെ കിടിലൻ കട