advertisement

കോണ്‍ഗ്രസ് 95, ലീഗ് 27 സീറ്റുകളിൽ; വടകരയിൽ RMP, ബേപ്പൂരിൽ തൃണമൂൽ, തിരുവനന്തപുരത്ത് CMP; യുഡിഎഫിൽ സീറ്റ്ധാരണ

Last Updated:

40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും ഇന്ന് തീരുമാനിക്കുമെന്ന് വി ഡി സതീശൻ

വി ഡി സതീശൻ
വി ഡി സതീശൻ
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോൺഗ്രസ് 95 സീറ്റുകളിലും മുസ്ലിം ലീഗ് 27 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് 8 സീറ്റുകളിലും മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കിയിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറിയെന്നും വി ഡി സതീശന്‍ ന്യൂഡൽഹിയിൽ അറിയിച്ചു. പയ്യന്നൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
'യുഡിഎഫിന്റെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. 95 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 27 സീറ്റുകളില്‍ മുസ്‌ലിം ലീഗ് മത്സരിക്കും. 8 സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുതന്നിട്ടുണ്ട്. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും കോണ്‍ഗ്രസ് വെച്ചുമാറും. ആര്‍എസ്പി കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളും ഇപ്രാവശ്യവും അവര്‍ തന്നെയാണ് മത്സരിക്കുക. അതില്‍ അഞ്ചാമത്തെ സീറ്റായ മട്ടന്നൂര്‍ ഇപ്രാവശ്യം കോണ്‍ഗ്രസിന് അവര്‍ വിട്ടുതന്നിട്ടുണ്ട്. പകരം അവര്‍ക്ക് കൊടുത്തത് പയ്യന്നൂരാണ്.
advertisement
പ്രത്യേക സാഹചര്യത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ കൊടുക്കുകയാണ്. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിയ്ക്ക് തിരുവനന്തപുരവും കെഡിപിയ്ക്ക് പാലയും വിട്ടുകൊടുക്കാന്‍ തീരുമാനമായി. ആര്‍എംപിയ്ക്ക് വടകരയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി വി അന്‍വറിന് ബേപ്പൂരും കൊടുക്കാന്‍ തീരുമാനമായി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. 40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും ഇന്ന് തീരുമാനിക്കും'- വി ഡി സതീശന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
advertisement
Summary: Opposition Leader V.D. Satheesan has announced that the United Democratic Front (UDF) has finalized its seat-sharing agreement for the upcoming Kerala Assembly elections. The Congress will contest in 95 seats, while the Indian Union Muslim League (IUML) has been allotted 27 seats. Kerala Congress (Joseph) will contest in 8 seats. RSP maintains its 5 seats, though it has swapped Mattannur for Payyannur.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോണ്‍ഗ്രസ് 95, ലീഗ് 27 സീറ്റുകളിൽ; വടകരയിൽ RMP, ബേപ്പൂരിൽ തൃണമൂൽ, തിരുവനന്തപുരത്ത് CMP; യുഡിഎഫിൽ സീറ്റ്ധാരണ
Next Article
advertisement
ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർ പട്ടികയിൽ നിന്ന് പേരുനീക്കാൻ തീരുമാനം
ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർ പട്ടികയിൽ നിന്ന് പേരുനീക്കാൻ തീരുമാനം
  • പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ തീരുമാനിച്ചു.

  • വ്യാജരേഖ ചമച്ചെന്ന പരാതിയിൽ റേഷൻ കാർഡ് റദ്ദാക്കിയതിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേരും നീക്കുന്നു

  • ജില്ലാ കളക്ടറോട് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പുതിയ നീക്കം

View All
advertisement