തിരുവനന്തപുരത്ത് പഞ്ചായത്തംഗത്തിന് പൊള്ളലേറ്റതിൽ ദുരൂഹത; മൊബൈല്‍ പൊട്ടിത്തെറിച്ചതെന്ന് മൊഴി; ആസിഡ് ആക്രമണം സംശയിച്ച് പൊലീസ്

Last Updated:

ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമെ വ്യക്തമാകൂ പൊലീസ്

News18
News18
തിരുവനന്തപുരം: മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് പൊള്ളലേറ്റു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലേക്ക് ഒരാള്‍ വന്നതിനുശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സാരമായി പരിക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൊബൈല്‍ പൊട്ടിത്തെറിച്ചതാണെന്നാണ് സുധീര്‍ഖാന്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴി. എന്നാല്‍ എങ്ങനെയാണ് പൊള്ളലേറ്റത് എന്നതില്‍ വ്യക്തതയില്ലെന്ന് മാറനല്ലൂര്‍ സി ഐ ജി അനൂപ് പറഞ്ഞു. ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമെ വ്യക്തമാകൂ എന്നും സിഐ അറിയിച്ചു.
advertisement
മുഖത്തും ശരീരത്തുമായി 30 ശതമാനത്തോളം പൊള്ളലേറ്റ സുധീർഖാനെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് സുധീർ ഖാൻ.
English Summary: Mystery in Thiruvananthapuram Maranalloor panchayat members burn
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് പഞ്ചായത്തംഗത്തിന് പൊള്ളലേറ്റതിൽ ദുരൂഹത; മൊബൈല്‍ പൊട്ടിത്തെറിച്ചതെന്ന് മൊഴി; ആസിഡ് ആക്രമണം സംശയിച്ച് പൊലീസ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement