• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| മക്കൾക്ക്‌ വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് മരിച്ചു; മൂന്നു മക്കൾ ഗുരുതരാവസ്ഥയിൽ

Suicide| മക്കൾക്ക്‌ വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് മരിച്ചു; മൂന്നു മക്കൾ ഗുരുതരാവസ്ഥയിൽ

ഒൻപതും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികൾ തിരുവനന്തപുരം എസ് എ ടിയിൽ ചികിത്സയിലാണ്.

ശ്രീജ

ശ്രീജ

  • Share this:
തിരുവനന്തപുരം: വെഞ്ഞാറമൂട് മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് മരിച്ചു. വെഞ്ഞാറമൂട് (venjaramood)
വെള്ളുമണ്ണടി കുന്നുമുകൾ തടത്തരികത്തു വീട്ടിൽ ശ്രീജ (26) ആണ് മരിച്ചത്.

വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരിയാണ്. ഇന്നലെ ഉച്ചയോടെ മക്കൾക്ക് ശ്രീജ വിഷം നൽകുകയായിരുന്നു. വൈകിട്ടോടെ ശ്രീജ മരിച്ചു. ഒൻപതും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികൾ തിരുവനന്തപുരം എസ് എ ടിയിൽ ചികിത്സയിലാണ്. മൂത്ത കുട്ടിയുടെ നില ഗുരുതരമാണ്.

കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് ബിജു പൂനയിൽ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാളുമായി പിണങ്ങി കഴിയുകയാണ് ശ്രീജ. മക്കളായ ജ്യോതിക (9), ജ്യോതി (7 ), അഭിനവ് (മൂന്നര)
എന്നിവർക്കും വിഷം നൽകിയിരുന്നു. എലി വിഷം ആണ് നൽകിയത് എന്നാണ് പ്രാഥമിക നിഗമനം. മധുരപലഹാരങ്ങളിലും, ശീതളപാനീയങ്ങളും വിഷം കലർത്തിയാണ് കുട്ടികൾക്ക് ശ്രീജ നൽകിയത്.

ശ്രീജയുടെ ഒപ്പം ശ്രീജയുടെ മാതാവും താമസിക്കുന്നുണ്ട്. വൈകിട്ട് അവശതയിലായ ആയ ശ്രീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടികൾക്കും വിഷം നൽകിയതായി ശ്രീജ നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിൽ കുട്ടികളെയും എസ് ഐ ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

SNDP ശാ​ഖാ സെ​ക്ര​ട്ട​റി​യെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴയിൽ (Alappuzha) എസ്എൻഡിപി (SNDP) ശാഖാ സെക്രട്ടറിയെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പു​റ​ക്കാ​ട് എ​സ്എ​ൻ​ഡി​പി ശാ​ഖ സെ​ക്ര​ട്ട​റി കൊ​ച്ചി​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജു (64) വിനെയാണ് ഓ​ഫീ​സ് മു​റി​യി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയത്. സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ‍​യിക്കുന്നതായി പോ​ലീ​സ് പ​റ​ഞ്ഞു.

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശനെ യൂണിയൻ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് 2020 ജൂൺ 20നായിരുന്നു. ഇതിന്റെ വിവാദങ്ങളും കേസും അടങ്ങുന്നതിന് മുൻപാണ് സമാനമായ രീതിയിൽ ശാഖാ സെക്രട്ടറിയുടെ മരണം.

Also Read- Kottayam |നാട്ടകം ഗവ. കോളേജ് മൈതാനത്ത് ഫുട്ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് മഹേശന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം ആലപ്പുഴ ജുഷീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് മഹേശന്റെ ഭാര്യ ഉഷാദേവി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതേ തുടർന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെ എല്‍ അശോകന്‍, തുഷാര്‍ വെളളാപ്പള്ളി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസെടുക്കാന്‍ കോടതി നിര്‍ദേശം നൽകുകയായിരുന്നു.
Published by:Rajesh V
First published: