തിരുവനന്തപുരത്തെ കിടിലൻ ബീച്ച്, മറന്നുപോകരുത് മുതലപ്പൊഴിയെ

Last Updated:

മനോഹരമായ കടൽക്കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക്  പോകാൻ പറ്റിയ ഒരിടമാണ് മുതലപ്പൊഴി. തിരുവനന്തപുരം, ചിറയിൻകീഴ് മണ്ഡലത്തിലാണ് കടലും കായലും ചേരുന്ന അതിമനോഹരമായ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന മുതലപ്പൊഴിയുള്ളത്.

മുതലപ്പൊഴി
മുതലപ്പൊഴി
കടലുകളാൽ സമ്പനമാണ് തിരുവനന്തപുരം ജില്ല. കോവളം, വർക്കല, വേളി, ശംഖുമുഖം, വലിയതുറ പോലുള്ള പല ബീച്ചുകളും തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടിയാണ്. എന്നാൽ മനോഹരമായ മറ്റൊരു ബീച്ച് കൂടിയുണ്ട് ഇവിടെ. മുതലപ്പൊഴി.
മുതലപ്പൊഴി
തിരുവനന്തപുരം ജില്ലയിലെ കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് മുതലപ്പൊഴി. മാധ്യമ വാർത്തകളിൽ എപ്പോഴും മുതലപ്പൊഴി അത്യധികം അപകടം നിറഞ്ഞ ഒരു ഇടമായാണ് പറയപ്പെടുന്നത്. എന്നാൽ മനോഹരമായ കടൽക്കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക്  പോകാൻ പറ്റിയ ഒരിടമാണ് മുതലപ്പൊഴി. അപകടകരമായ സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ ഈ യാത്ര തീർച്ചയായും നിങ്ങൾക്ക് ആസ്വദിക്കാനാകും.
കൂടാതെ സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതിക്ക്‌ കേന്ദ്ര അംഗീകാരം ലഭിക്കുകയുണ്ടായി. വികയന പ്രവർത്തനങ്ങൾ പൂർത്തി ആകുന്നതോടുകൂടി മുതലപ്പൊഴി കൂടുതൽ സുരക്ഷിതമാകും.
advertisement
തിരുവനന്തപുരം, ചിറയിൻകീഴ് മണ്ഡലത്തിലാണ് കടലും കായലും ചേരുന്ന അതിമനോഹരമായ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന മുതലപ്പൊഴിയുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇവിടെ മുതലകൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ജലാശയത്തിലെ മുതലകൾ ആളുകളെ ആക്രമിക്കുമായിരുന്നത്രേ.
പെരുമാതുറ പാലത്തിനു മുകളിൽ നിന്നാലും മുതലപ്പൊഴിയുടെ ദൂര ദൃശ്യങ്ങൾ ആസ്വദിക്കാനാകും. വൈകുന്നേരങ്ങളിലാണ് ഇവിടെ തിരക്കേറുന്നത്. കടൽ മത്സ്യങ്ങളും മറ്റ് കടൽ വിഭവങ്ങളും ഒക്കെ വാങ്ങാൻ കഴിയും എന്നതും ഈ സ്ഥലത്തിൻ്റെ പ്രത്യേകതയാണ്. അധികം വലിയ കടൽത്തീരം അല്ല മുതലപ്പൊഴി. എന്നിരുന്നാലും കാഴ്ചക്കാരനെ നിരാശനാക്കാത്ത വിധം സൗന്ദര്യം മുതലപ്പൊഴിക്ക് ഉണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തെ കിടിലൻ ബീച്ച്, മറന്നുപോകരുത് മുതലപ്പൊഴിയെ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement