നെല്ലിക്ക മലയിലേക്ക് ഒരു ഓഫ് റോഡ് യാത്ര; ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർ ഈ യാത്രാ അനുഭവം നഷ്ടപ്പെടുത്തരുത്

Last Updated:

സമുദ്രനിരപ്പിൽ നിന്നും 1400 മീറ്റർ ഉയരത്തിലാണ് നെല്ലിക്കാ മല സ്ഥിതി ചെയ്യുന്നത്. മലയുടെ മുകളിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ ഏറെ കൗതുകം ഉണർത്തുന്നവയാണ്. പശ്ചിമഘട്ട മലനിരകളുടെ ദൃശ്യഭംഗിയും, അഗസ്ത്യാർകൂടം, നെയ്യാർഡാം എന്നിവയുടെ ഒക്കെ വിദൂര ദൃശ്യഭംഗിയും ആസ്വദിക്കാം നെല്ലിക്കാ മലയുടെ മുകളിലെത്തിയാൽ.

മലയുടെ വിദൂര ദൃശ്യം 
മലയുടെ വിദൂര ദൃശ്യം 
നിങ്ങളുടെ ദൈനംദിന സമ്മർദ്ദം ഒഴിവാക്കാനും കാഴ്ച ആസ്വദിക്കാനും യാത്രകൾ നടത്തുന്ന തരത്തിലുള്ള വ്യക്തിയാണോ നിങ്ങൾ? അത്തരം യാത്രകൾക്ക് നിങ്ങൾ കുന്നുകളും താഴ്വരകളും പോലുള്ള പ്രകൃതി ഭംഗിയാൽ സമ്പന്നമായ പ്രദേശങ്ങൾ ആണോ തിരഞ്ഞെടുക്കാറുള്ളത്? അങ്ങനെ ആണെങ്കിൽ ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ ഒരു കിടിലൻ സ്പോട്ട് പരിചയപ്പെടാം. തിരുവനന്തപുരം അമ്പൂരിയിലുള്ള നെല്ലിക്ക മല. മലയോര പാതയിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് ഓഫ് റോഡ് ഡ്രൈവിന്‍റെ നവ്യാനുഭവം ആണ്. അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഒരു ടൂറിസം സ്പോട്ട് കൂടിയാണ് നെല്ലിക്ക മല.
മലയുടെ വിദൂര ദൃശ്യം 
മലയുടെ വിദൂര ദൃശ്യം
പശ്ചിമഘട്ട മലനിരകളുടെ ദൃശ്യഭംഗിയും, അഗസ്ത്യാർകൂടം, നെയ്യാർഡാം എന്നിവയുടെ ഒക്കെ വിദൂര ദൃശ്യഭംഗിയും ആസ്വദിക്കാം നെല്ലിക്കാ മലയുടെ മുകളിലെത്തിയാൽ. കൊളുക്കുമല പോലെ തന്നെ സാഹസിക സഞ്ചാരികൾക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കാൻ പറ്റിയ ഒരിടം കൂടിയാണ് നെല്ലിക്ക മല. മലയുടെ മുകളിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ തന്നെയാണ് ഏറെ കൗതുകം ഉണർത്തുന്നത്.
advertisement
സമുദ്രനിരപ്പിൽ നിന്നും 1400 മീറ്റർ ഉയരത്തിലാണ് നെല്ലിക്കാ മല സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം യാത്രക്ക് തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ദൃശ്യഭംഗിയുടെ നെറുകയിൽ ഒരു ടെൻ്റ് കെട്ടി കുറച്ചു സമയം ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും കൂടി ആയാൽ മനസ്സിനൊരു ആശ്വാസവും ലഭിക്കും. നെല്ലിക്ക മലയിലേക്ക് ഓഫ് റോഡ് യാത്ര നടത്തുന്ന നിരവധി യാത്ര കൂട്ടായ്മകൾ ഉണ്ട്. അപ്പോൾ ഓഫ് റോഡ് യാത്ര ആഗ്രഹിക്കുന്നവർ ഈ സ്പോട്ട് മനസ്സിൽ കുറിച്ചിട്ടോളൂ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
നെല്ലിക്ക മലയിലേക്ക് ഒരു ഓഫ് റോഡ് യാത്ര; ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർ ഈ യാത്രാ അനുഭവം നഷ്ടപ്പെടുത്തരുത്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement