കൊതിയൂറും വിഭവങ്ങളും മനംനിറയ്ക്കും കാഴ്ചകളും, പുഞ്ചക്കരി സൂപ്പറാണ്
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
അതിമനോഹരമായ നെൽപ്പാടങ്ങളും താമരപ്പാടങ്ങളും ഉള്ള വെള്ളായണിയിലെ പുഞ്ചക്കരി ആരെയും ആകർഷിക്കും. നാവിൽ കൊതിയൂറുന്ന കിടിലൻ വിഭവങ്ങൾ ഒരുക്കുന്ന പുഞ്ചക്കരി ഷാപ്പ്. ശാന്തമായി ഒഴുകുന്ന വെള്ളായണി കായൽ. ഇവയെല്ലാം കാഴ്ചയുടെ പുതു വസന്തം സമ്മാനിക്കും.
തിരുവനന്തപുരത്തിൻ്റെ കുട്ടനാട് എന്നു വിശേഷിപ്പിക്കുന്ന പുഞ്ചക്കരി. അതിമനോഹരമായ നെൽപ്പാടങ്ങളും താമരപ്പാടങ്ങളും ഉള്ള വെള്ളായണിയിലെ ഈ പ്രദേശം ആരെയും ആകർഷിക്കും. ഒരുപാട് മലയാള ചലച്ചിത്രങ്ങൾക്ക് മികച്ച ദൃശ്യഭംഗി പകർന്നു നൽകിയിട്ടുണ്ട് പുഞ്ചക്കരി. അതിൽ എടുത്തു പറയേണ്ട ചിത്രം കിരീടമാണ്. ചിത്രത്തിലൂടെ പ്രശസ്തമായ കിരീടം പാലം ഇവിടെയെത്തിയാൽ കാണാൻ സാധിക്കും.

കിരീടം പാലം
നാവിൽ കൊതിയൂറുന്ന കിടിലൻ വിഭവങ്ങൾ ഒരുക്കുന്ന പുഞ്ചക്കരി ഷാപ്പ്. മീൻ വിഭവങ്ങൾക്കാണ് ഇവിടം പേരുകേട്ടിരിക്കുന്നത്. കടൽരുചികളും ശുദ്ധജല മത്സ്യങ്ങളും ഫ്രഷായി കറിവെച്ചു തരുന്ന ഇവിടം ഒരിക്കലും മിസ്സ് ചെയ്യരുത്.
ശാന്തമായി ഒഴുകുന്ന വെള്ളായണി കായൽ കാഴ്ചയുടെ ഒരു പുതു വസന്തം സമ്മാനിക്കും. പക്ഷി നിരീക്ഷണത്തിന് പറ്റിയ ഒരിടം കൂടിയാണ് പുഞ്ചക്കരി. നാടൻ പക്ഷികളായ നാട്ടുമൈനയും കിന്നരി മൈനയും ഒപ്പം ഡൗറിൻ മൈനയും ദേശാടന പക്ഷികളുമെല്ലാം ഇവിടെ എത്താറുണ്ട്. ചെങ്കാലാൻ പുള്ള്, യുറേഷ്യൻ പുള്ള്, പുള്ളിമീന്കൊത്തി, കരി ആള, പച്ച കാളി, മീശ തത്ത, മോതിര തത്ത, തുടങ്ങിയവ എല്ലാം ഇവിടെയെത്തുന്ന പക്ഷിപ്രേമികളുടെ ഫ്രെയിമിൽ പതിഞ്ഞിട്ടുണ്ട്.
advertisement

തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ യാത്ര ചെയ്താൽ വെള്ളായണി കായലിന് സമീപമുള്ള പുഞ്ചക്കരയിലെതത്താം. വെഡിങ് ഫോട്ടോഷൂട്ടുകൾക്കും റീൽസ് ചിത്രീകരണത്തിനും ഇവിടെ എത്തുന്നവർ ധാരാളം ആണ്. സൂര്യോദയവും സൂര്യാസ്തമയവും ഒക്കെ ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇടം കൂടിയാണ് ഇവിടം. നഗരതിരക്കുകളിൽ നിന്ന് ഒഴിഞ്ഞൊരു വൈകുന്നേരം ആഗ്രഹിക്കുന്ന ആർക്കും പുഞ്ചക്കരയിലെത്താം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Nov 11, 2024 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കൊതിയൂറും വിഭവങ്ങളും മനംനിറയ്ക്കും കാഴ്ചകളും, പുഞ്ചക്കരി സൂപ്പറാണ്









