കോട്ടയം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. വീണാ ജോർജ് നാണം കെട്ടവളെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത് വിവാദമായി. ഡിസിസിയുടെ എസ് പി ഓഫീസ് മാർച്ചിലാണ് നാട്ടകം സുരേഷിന്റെ പരാമർശം.
ഗ്ലിസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ കൊണ്ടാണ്. കണ്ണിലേക്ക് കൈകൊണ്ട് തൊട്ട ശേഷമാണ് കരഞ്ഞത്. എന്തെങ്കിലും സങ്കടമുണ്ടായിരുന്നുവെങ്കിൽ സ്വന്തം നിലപാട് തിരുത്തി പറയില്ലേ”- തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.
Also Read- വേദനയിൽ പങ്കുചേർന്ന് മമ്മൂട്ടിയും; ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി താരം
വീണ ജോർജ് ‘വട യക്ഷി’ എന്ന മുദ്രാവാക്യമായിരുന്നു പ്രവർത്തകർ മുഴക്കിയത്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് നേരിയെ സംഘർഷത്തിനിടയാക്കി…
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.