തനിക്കെതിരെയുള്ള വധഭീഷണി; വസ്തുതകൾ പുറത്തു കൊണ്ടുവരേണ്ടത് സർക്കാരെന്ന് തിരുവഞ്ചൂർ
Last Updated:
പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ തിരുവഞ്ചൂരിനെയും കുടുംബത്തെയും വക വരുത്തുമെന്നാണ് ഊമക്കത്തിലെ ഭീഷണി. ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് കത്തിൽ പറയുന്നു.
കോട്ടയം: തനിക്കെതിരെയുള്ള വധഭീഷണിയുടെ വസ്തുതകൾ പുറത്തു കൊണ്ടു വരേണ്ടത് സർക്കാർ ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തനിക്കും കുടുംബത്തിനും എതിരെയുണ്ടായ വധഭീഷണി കേസിൽ പൊലീസിന് മൊഴി നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ.
തനിക്കെതിരെ ആരൊക്കെ വധഭീഷണി മുഴക്കിയാലും പൊതു പ്രവർത്തനവുമായി നിർഭയം മുന്നോട്ടു പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ വന്നിരിക്കുന്ന വധഭീഷണിയുടെ പിന്നിലുള്ള വസ്തുതകൾ പുറത്തു കൊണ്ടുവരേണ്ടത് സർക്കാർ ആണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
തിരിച്ച് ജയിലിലേക്ക് തന്നെ പോകുമെന്ന ഭീഷണിയാണ് കത്തിലുള്ളതെന്നും ഈ ഭീഷണിയിൽ നിന്ന് തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ജയിലിൽ നിന്ന് ഇറങ്ങിയ ആളുകൾ ആരൊക്കെ എന്ന് എല്ലാവർക്കും അറിയാം. പരോളിൽ ഇറങ്ങിയവരുടെയും ജാമ്യത്തിൽ ഇറങ്ങിയവരുടെയും പട്ടിക സർക്കാരിന്റെ പക്കലുണ്ടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
advertisement
സർക്കാരിന് വിവരങ്ങൾ കൈമാറിയ സാഹചര്യത്തിൽ ഇതിന് പിന്നിലെ വസ്തുതകൾ സർക്കാർ തന്നെ പുറത്തു കൊണ്ടു വരട്ടെയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വധഭീഷണിയൊന്നും തന്നെ ബാധിക്കില്ല. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന കാര്യങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. നിർഭയം പൊതുപ്രവർത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ടി പി വധക്കേസ് അന്വേഷണസമയത്ത് ഒന്നു കൂടി ചെയ്താലും അങ്ങോട്ട് തന്നെ പോയാൽ മതിയല്ലോ എന്ന് പ്രതികൾ പറഞ്ഞിട്ടുണ്ടെന്നും സമാനമായ നിലയിലാണ് കത്തിലെ വരികളെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
advertisement
അതേസമയം, മുൻ ആഭ്യന്തരമന്ത്രിക്ക് എതിരായ വധഭീഷണിയിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു. പരാതിയിൽ മുഖ്യമന്ത്രി അടിയന്തിരമായി നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളാണോ വധഭീഷണിക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ തിരുവഞ്ചൂരിനെയും കുടുംബത്തെയും വക വരുത്തുമെന്നാണ് ഊമക്കത്തിലെ ഭീഷണി. ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് കത്തിൽ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. പിന്നാലെ, തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.
advertisement
'ടിപി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളത്. ജയിലിൽ കിടക്കുന്ന പ്രതികൾ തന്നെയാണ് കത്ത് അയച്ചതെന്ന് വ്യക്തമാണ്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഭയമുണ്ട്. ഇപ്പോഴും ജയിലിൽ കിടക്കുന്ന സംഘമാണ് പുറത്തുള്ള ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഭയപ്പെട്ടത്. ഗൗരവമായി കാണുന്നത്.' - വി ഡി സതീശനും കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 01, 2021 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തനിക്കെതിരെയുള്ള വധഭീഷണി; വസ്തുതകൾ പുറത്തു കൊണ്ടുവരേണ്ടത് സർക്കാരെന്ന് തിരുവഞ്ചൂർ







