ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാൻ സഹായകമായ മൊബൈൽ ആപ്പുകൾ നിലവിൽ വന്നതോടെ ഉപഭോക്താക്കളുടെ ജീവിതം കൂടുതൽ എളുപ്പമായി എന്നതിൽ സംശയമൊന്നുമില്ല. ഉദാഹരണത്തിന് പെട്ടെന്ന് ഐസ്ക്രീം, പിസ തുടങ്ങിയ ഭക്ഷണം കഴിക്കണം എന്ന് തോന്നിയാൽ ട്രാഫികിലൂടെ വണ്ടിയോടിച്ച് പോയി അവ വാങ്ങേണ്ടി വരുന്ന അവസ്ഥയൊന്നും നിലവിലെ സാഹചര്യത്തിൽ ഇല്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലിരുന്ന് ഈ ആപ്പുകൾ വഴി ഓർഡർ ചെയ്താൽ മിനിറ്റുകൾക്കകം ഭക്ഷണം വീട്ടിലെത്തും.
നാം വീട്ടിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുമ്പോൾ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോവുന്ന ചില വസ്തുതകളുണ്ട്. ഉദാഹരണത്തിന് ചില സാഹചര്യത്തിൽ നാം ഓർഡർ ചെയ്യുന്ന വീട്ടിൽ നിന്ന് റെസ്റ്റോറന്റ് വരെയുള്ള ദൂരം ആപ്പിന്റെ പരിധിയിൽ വരാത്തതായിരിക്കും. ഡെലിവർ ചെയ്യാൻ വരുന്ന വ്യക്തിയുടെ ആത്മാർത്ഥത കൊണ്ട് മാത്രമാണ് അത് വീട്ടിലെത്തുന്നത്.
ഇൻസൈഡറിനു നൽകിയ അഭിമുഖത്തിൽ അമേരിക്കയിൽ ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന യുവതി സാധാരണഗതിയിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയുമ്പോൾ ഉപഭോക്താക്കൾക്ക് സംഭവിക്കാറുള്ള ചില അബദ്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. പലപ്പോഴും ഉപഭോക്താക്കൾ ഇത്തരം കാര്യങ്ങൾ വളരെ നിസ്സാരമാണെന്ന് കരുതുമെങ്കിലും ഡെലിവർ ചെയ്യുന്ന വ്യക്തികൾക്ക് ഇതുവഴി വലിയ ബുദ്ധിമുട്ടുകളാണ് വന്നുചേരുക എന്ന് അവൾ പറയുന്നു.
രണ്ടേ രണ്ടു കഥാപാത്രങ്ങൾ, 'മതിലുകൾ വിജയം'; ചിത്രം കൂടുതൽ പ്ലാറ്റ്ഫോമുകളിൽ
കോവിഡ് കാലത്ത് തന്റെ ജോലി നഷ്ടപ്പെട്ടത്തിന് പിന്നാലെയാണ് ആനി സ്മിത്ത് പോസ്റ്റ്മേറ്റ്സ് എന്ന കമ്പനിയിൽ ജോലി കണ്ടെത്തിയത്. സ്വന്തമായി ഒരു മാർക്കറ്റിംഗ് ഏജൻസി സ്ഥാപിച്ചെങ്കിലും ബിസിനസ് കരകയറാൻ ആവശ്യമായ പണം കണ്ടെത്താൻ പാർട്ട് ടൈം ആയി ഈ ജോലി കൂടെ ചെയ്യുകയായിരുന്നു ആനി. ആനി പറയുന്നത് അവൾ പറയുന്ന കാര്യങ്ങൾ സ്വന്തം അനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടാകും എന്നാണ്.
അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ഭർത്താവ് മൂന്നു മാസത്തേക്ക് ചങ്ങലയിൽ ബന്ധിച്ചു
വീടുകൾക്ക് പുറത്ത് വീടിന്റെ നമ്പർ വളരെ കൃത്യമായി കാണാവുന്ന രൂപത്തിൽ എഴുതുക എന്നത് ഡെലിവറി ചെയ്യുന്ന ആളുകളുടെ സുരക്ഷക്ക് വളരെ പ്രധാനമാണെന്നാണ് ആനി പറയുന്നത്. ഇരുട്ടാണെങ്കിൽ പോലും വീടും അഡ്രസും കണ്ടെത്താൻ ഇത് സഹായിക്കും എന്ന് അവൾ പറയുന്നു. പലപ്പോഴും ഇരുട്ടത്തു വരെ പുറത്തിറങ്ങി വീടിന്റെ അഡ്രസ് പരതേണ്ട ഗതികേട് ഉണ്ടായിട്ടുണ്ടെന്ന് ആനി വെളിപ്പെടുത്തുന്നു.
പല ഉപഭോക്താക്കളും വേണ്ട നിർദ്ദേശങ്ങൾ ഓർഡർ ചെയ്യുന്ന അവസരത്തിൽ കൃത്യമായി എഴുതാറില്ലെന്ന് ആനി പറയുന്നു. ഗേറ്റുകൾ, ആവശ്യമായി അഡ്രസ് കോഡുകളുമൊക്കെ ആളുകൾ കൃത്യമായി എഴുതിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോയതായി അവൾ വെളിപ്പെടുത്തുന്നു.
പലപ്പോഴും വേണ്ടത്ര ടിപ്പുകൾ ലഭിക്കുന്നില്ല എന്നും ആനി പറയുന്നുണ്ട്.
തിരക്കുള്ള സമയങ്ങളിൽ ഓർഡർ വൈകും എന്നത് തെറ്റായ ധാരണയാണ് എന്നാണ് ആനി പറയുന്നത്. ഇത്തരം സമയങ്ങളിൽ ഡെലിവറി ചെയ്യാൻ കൂടുതൽ സ്റ്റാഫ് ഉണ്ടാവാറുള്ളത് കൊണ്ട് പെട്ടെന്ന് സാധനങ്ങൾ എത്തിക്കാൻ സാധിക്കും എന്നാണ് ആനി പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.