advertisement

പണം ചോദിച്ചുവരുന്നവരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട സ്ഥിതിയായി; ഓണം ബംമ്പര്‍ വിജയിയുടെ ഗതികേട്

Last Updated:

കോടീശ്വരന്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് വരാന്‍ കഴിയുന്നില്ലെന്നും അനൂപ് പറഞ്ഞു.

തിരുവനന്തപുരം: പണം ചോദിച്ചെത്തുന്ന ആളുകളെക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ തിരുവോണം ബംബർ നേടിയ  തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. ഇത്തരക്കാരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണ്, രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനൂപ് വെളിപ്പെടുത്തി.
ആളുകളെ സഹായിക്കാന്‍ മനസ്സുണ്ട്, എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് പണം ഉപയോഗിക്കില്ലെന്നാണ് തീരുമാനമെന്നും  അനൂപ് പറയുന്നു. മാധ്യമങ്ങളിലൂടെ തന്നെ കണ്ട് പരിചയമായതുകാരണം ഇപ്പോള്‍ ഒരിടത്തും പോകാന്‍ കഴിയുന്നില്ല. വീടിന് പുറത്ത് ഗേറ്റിന് മുന്നില്‍ വന്ന് ആളുകള്‍ തട്ടുകയാണെന്നും അനൂപ് പറയുന്നു. പണം കിട്ടിയില്ലെന്ന് പറഞ്ഞാലും ആളുകള്‍  പിന്തുടരുന്നത് കാരണം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലാണ് ഇപ്പോള്‍ താമസമെന്നും അനൂപ് പറഞ്ഞു.
advertisement
ബമ്പര്‍ അടിച്ചപ്പോള്‍ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ ഓരോ ദിവസം കഴിയുംതോറും അവസ്ഥ മാറി വരികയാണ്. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരിടത്ത് പോകാനോ കഴിയുന്നില്ല. കുട്ടിക്ക് സുഖമില്ലാതായിട്ട് പോലും ആശുപത്രിയില്‍ പോകാന്‍ കഴിയുന്നില്ല.
താന്‍ ഫേസ്ബുക്ക് ലൈവിടുന്ന സമയത്ത് പോലും ആളുകള്‍ ഗേറ്റില്‍ തട്ടിക്കൊണ്ടിരിക്കുകയാണെന്ന് അനൂപ് പറയുന്നു. പല വീടുകളിലും ഇപ്പോള്‍ താന്‍ മാറി മാറി നില്‍ക്കുകയാണ്. എത്രയൊക്കെ മാറിനിന്നാലും ആളുകള്‍ താനുള്ള സ്ഥലം തെരഞ്ഞുപിടിച്ച് അങ്ങോട്ടെത്തുകയാണെന്ന് അനൂപ് പറയുന്നു. സ്‌നേഹമുണ്ടായിരുന്ന അയല്‍ക്കാര്‍ പോലും ഇപ്പോള്‍ ഈ ആള്‍ക്കൂട്ടം കൊണ്ട് പൊറുതിമുട്ടി. അവര്‍ പോലും ശത്രുക്കളാകുകയാണ്. റോഡിലിറങ്ങി നടക്കാനോ സ്വന്തം വീട്ടില്‍ മനസമാധാനത്തോടെ ഇരിക്കാനും പറ്റുന്നില്ല. തന്റെ അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയിരുന്നില്ലെന്നും അനൂപ് പറഞ്ഞു.
advertisement
എന്തെങ്കിലും താ മോനെ എന്ന് പറഞ്ഞ് രാവിലെ മുതല്‍ ആളുകള്‍ എത്തും. എല്ലാവരോടും പറയാനുള്ളത് എനിക്ക് ഇതുവരെ പണം കിട്ടിയിട്ടില്ലെന്നതാണ്. ഇത്രത്തോളം ആയി മാറും അവസ്ഥയെന്ന് അറിയില്ലായിരുന്നു. പണം കിട്ടിയാലും ടാക്‌സ് സംബന്ധിച്ച ഒരു കാര്യവും അറിയില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പണം ഉപയോഗിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. കോടീശ്വരന്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് വരാന്‍ കഴിയുന്നില്ലെന്നും അനൂപ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പണം ചോദിച്ചുവരുന്നവരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട സ്ഥിതിയായി; ഓണം ബംമ്പര്‍ വിജയിയുടെ ഗതികേട്
Next Article
advertisement
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
  • ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ലോബിയുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം

  • ഇറാനിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി യുഎൻ തയ്യാറെടുക്കുന്നു എന്ന ഗുരുതര ആരോപണം

  • സഫയുടെ രാജിയെയും ആരോപണങ്ങളെയും ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

View All
advertisement