മുസ്ലിംലീഗ് എംഎൽഎമാരുടെ നാലാം ഊഴം നിർത്തും; 3 തവണ ആയവർക്ക് ഇക്കുറി സീറ്റില്ല; കൂടുതൽ പുതുമുഖങ്ങൾ വരുമെന്ന് സൂചന

Last Updated:

വ്യവസ്ഥ നടപ്പായാൽ കെപിഎ മജീദ്, പി കെ ബഷീർ , മഞ്ഞളാംകുഴി അലി, എൻ എ നെല്ലിക്കുന്ന്, എൻ ഷംസുദ്ദീൻ തുടങ്ങി പല പ്രമുഖർക്കും സീറ്റ് ലഭിച്ചേക്കില്ല

പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എന്നിവർക്ക് മാത്രമാകും ഇളവ്
പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എന്നിവർക്ക് മാത്രമാകും ഇളവ്
സി വി അനുമോദ്
മലപ്പുറം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ കര്‍ശനമാക്കാൻ മുസ്ലിംലീഗ്. മൂന്ന് തവണ എംഎൽഎയായവർ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് ലീഗ് ഒരുങ്ങുന്നത്. മുതിർന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എന്നിവർക്ക് മാത്രമാകും ഇളവ് അനുവദിക്കുക. വ്യവസ്ഥ നടപ്പായാൽ കെപിഎ മജീദ്, പി കെ ബഷീർ , മഞ്ഞളാംകുഴി അലി, എൻ എ നെല്ലിക്കുന്ന്, എൻ ഷംസുദ്ദീൻ തുടങ്ങി പല പ്രമുഖർക്കും സീറ്റ് ലഭിച്ചേക്കില്ല. അതേസമയം, കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ലീഗിന്റെ നീക്കം.
advertisement
ടേം വ്യവസ്ഥയിൽ സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുള്ളവർ
  • എൻഎ നെല്ലിക്കുന്ന് (കാസർഗോഡ്)
  • പി കെ ബഷീർ (ഏറനാട്)
  • പി ഉബൈദുള്ള (മലപ്പുറം)
  • മഞ്ഞളാംകുഴി അലി (മങ്കട)
  • കെ പി എ മജീദ് (തിരൂരങ്ങാടി)
  • എൻ ഷംസുദ്ദീൻ (മണ്ണാർക്കാട്)
സീറ്റ് ലഭിക്കാൻ സാധ്യതയുള്ളവര്‍
  • എം റഹ്മത്തുള്ള (എസ് ടി യു അഖിലേന്ത്യ ജനറൽ സെക്രട്ടറി )
  • അഷ്റഫ് കോക്കൂർ
  • സി പി സൈതലവി (ചന്ദ്രിക)
  • എം എ സമദ് (യൂത്ത് ലീഗ്)
  • പി കെ നവാസ്
  • പി കെ ഫിറോസ്
  • കെ എം ഷാജി
  • ടി പി അഷ്റഫലി
  • മുജീബ് കാടേരി
  • നൗഷാദ് മണ്ണിശ്ശേരി
  • എം കെ റഫീഖ (മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിംലീഗ് എംഎൽഎമാരുടെ നാലാം ഊഴം നിർത്തും; 3 തവണ ആയവർക്ക് ഇക്കുറി സീറ്റില്ല; കൂടുതൽ പുതുമുഖങ്ങൾ വരുമെന്ന് സൂചന
Next Article
advertisement
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement