വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചു. വെടിയേറ്റ കാര്യം ജില്ലാ കളക്ടർ എ ഗീത ന്യൂസ് 18 നോട് സ്ഥിരീകരിച്ചു.
ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടുവ കടക്കുന്നതായി നാട്ടുകാര്‍ കണ്ടു.
Also Read- ലഹരിക്കടത്ത് കേസ്: CPM കൗൺസിലർ ഷാനവാസിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവ്
ഇക്കാര്യം വനപാലകരെഅറിയിക്കുകയും തിരച്ചിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയുടെ കാലില്‍ വെടിയേറ്റു.
അതേസമയം പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുശ്ശേരിയില്‍ നിന്ന് ഏകേദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് കുപ്പാടിത്തറയിലെത്താൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.