PC George വിദ്വേഷ പ്രസംഗം മുതൽ അറസ്റ്റ് വരെ

Last Updated:

തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.

പി.സി. ജോർജ്
പി.സി. ജോർജ്
തിരുവനന്തപുരം: ഏറെ കാലം പൂഞ്ഞാർ എംഎൽഎ ആയിരുന്ന പി സി ജോർജ് (PC George) വിദ്വേഷ പ്രസംഗത്തിന്‍റെ (Hate Speech) പേരിൽ അറസ്റ്റിലായത് ഇന്ന് രാവിലെയാണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നാണ് പുലർച്ചെ അഞ്ച് മണിയോടെ പൊലീസ് (Kerala Police) പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. തുടർന്ന് യൂത്ത് ലീഗ്, ഡിവൈഎഫ്ഐ സംഘടനകൾ പി സി ജോർജിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തതും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തതു. പി സി ജോർജിന്‍റെ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളിലൂടെ...
ഏപ്രിൽ 29 വൈകിട്ട് അഞ്ച് മണി
അനന്തപുരം ഹിന്ദുമഹാസഭ സമ്മേളനത്തിലെ മൂന്നാം ദിവസം നടന്ന സമ്മേളനമാണ് മുൻ എംഎൽഎ കൂടിയായ പി സി ജോർജ് ഉദ്ഘാടനം ചെയ്തത്. ഈ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളാണ് വിവാദമായതും പിന്നീട് അറസ്റ്റിലേക്ക് നയിച്ചതും. കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച്‌ ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ പരാമർശങ്ങളാണ് പി സി ജോർജ് നടത്തിയത്.
advertisement
ഏപ്രിൽ 30 രാവിലെ 9 മണി
എൽഡിഎഫിലെയും യുഡിഎഫിലെയും വിവിധ കക്ഷിനേതാക്കൾ പി സി ജോർജിനെതിരെ രംഗത്തെത്തി തുടങ്ങി.
ഏപ്രിൽ 30 രാവിലെ 10 മണി
പി സി ജോർജിനെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്(P K Firoz) ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.
ഏപ്രിൽ 30 രാവിലെ 10.30
പിസി ജോർജ് വർഗീയചേരിതിരിവുണ്ടാക്കാൻ ശ്രമിക്കരുതെന്ന് കെ മുരളീധരൻ; സംഘപരിവാറിന്റെ മെഗാഫോണായി അധഃപതിച്ചെന്ന് എംഎം ഹസ്സൻ
advertisement
ഏപ്രിൽ 30 ഉച്ചയ്ക്ക് 12.30
പി.സി ജോര്‍ജിന്‍റെ പ്രവര്‍ത്തിയില്‍ മാപ്പ് പറഞ്ഞ് സഹോദരന്‍റെ മകന്‍ വിയാനി ചാര്‍ലി. മുസ്ലിം മത വിഭാഗത്തെ കുറിച്ചു പി.സി ജോര്‍ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.അദ്ദേഹത്തിൻറെ പരാമർശങ്ങളിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നതായി വിയാനി ചാര്‍ലി ഫേസ്ബുക്കില്‍ കുറിച്ചു. അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം അധ്യാപകനാണ് വിയാനി ചാര്‍ലി.
ഏപ്രിൽ 30 ഉച്ചയ്ക്ക് 12.30
പി സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഷാഫി പറമ്പില്‍, വി ടി ബല്‍റാം എന്നിവരാണ് പി സി ജോര്‍ജിനെതിരെ രംഗത്തെത്തിയത്.
advertisement
ഏപ്രിൽ 30 ഉച്ചയ്ക്ക് 1.30
പി.സി ജോർജിന്‍റെ പ്രസംഗത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കൈകൂപ്പി മകൻ ഷോൺ ജോർജ് രംഗത്തെത്തി. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ കൈകൂപ്പി നിൽക്കുന്ന ഇമോജി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഷോൺ ജോർജ്.
ഏപ്രിൽ 30 ഉച്ചയ്ക്കുശേഷം 2.30
പി സി ജോർജിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി മുൻ എംഎസ്എഫ് നേതാവ് ഷൈജൽ.
ഏപ്രിൽ 30 വൈകുന്നേരം 4 മണി
പി സി ജോർജിനെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ
advertisement
ഏപ്രിൽ 30 വൈകിട്ട് 5.30
ഉത്തരേന്ത്യൻ മോഡൽ പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കൾ കേരളത്തിന് അപമാനമാണെന്നും പിസി ജോർജിനെതിരെ കേസ് എടുക്കണമെന്നും AIYF ആവശ്യപ്പെട്ടു.
ഏപ്രിൽ 30 രാത്രി എട്ട് മണി
മനുഷ്യ സൗഹാർദ്ദം തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗമാണ് പി.സി ജോർജിന്‍റേതെന്ന് സിപിഎം
ഏപ്രിൽ 30 രാത്രി ഒമ്പത് മണി
പി സി ജോർജിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ്, ഡിവൈഎഫ്ഐ ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
advertisement
മെയ് ഒന്ന് പുലർച്ചെ അഞ്ച് മണി
ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് പി സി ജോർജിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പി സി ജോർജിന്‍റെ തന്നെ വാഹനത്തിൽ മകൻ ഷോൺ ജോർജിനുമൊപ്പം പൊലീസ് സംഘം അദ്ദേഹത്തെയുംകൊണ്ട് തിരുവനന്തപുരത്തേക്ക് തിരിച്ചു.
മെയ് ഒന്ന് രാവിലെ 9.40
പി സി ജോർജിന്‍റെ വാഹനം തടഞ്ഞ് ബിജെപി പ്രവർത്തകർ പിന്തുണ അറിയിച്ചു.
മെയ് ഒന്ന് രാവിലെ പത്ത് മണി
പി സി ജോർജിനെ തിരുവനന്തപുരം നന്ദാവനത്തുള്ള എ ആർ ക്യാംപിൽ എത്തിച്ചു.
advertisement
മെയ് ഒന്ന് രാവിലെ 10.10
പി സി ജോർജിനെ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ എ ആർ ക്യാംപിന് മുന്നിൽ പൊലീസ് തടഞ്ഞു.
മെയ് ഒന്ന് രാവിലെ 10.30
ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പി സി ജോർജിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. ഉച്ചയോടെ വൈദ്യപരിശോധനയ്ക്കുശേഷം പി സി ജോർജിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PC George വിദ്വേഷ പ്രസംഗം മുതൽ അറസ്റ്റ് വരെ
Next Article
advertisement
'ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് ആശംസകൾ'; റെജി ലൂക്കോസിനെ പരിഹസിച്ച്  ജോയ് മാത്യു
'ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് ആശംസകൾ'; റെജി ലൂക്കോസിനെ പരിഹസിച്ച് ജോയ് മാത്യു
  • ബിജെപിയിൽ ചേർന്ന റെജി ലൂക്കോസിനെ പരിഹസിച്ച് ജോയ് മാത്യു ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു

  • ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനെ വിമർശനം ഉയർന്നു

  • ആർഷഭാരത പാർട്ടിക്ക് ആശംസകൾ നേരുകയും സിപിഎം രക്ഷപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു

View All
advertisement