PM Modi| സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടാണെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രധാനമന്ത്രി

Last Updated:

''നമ്മുടെ സൈനികര്‍ അവരുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അഭിനിവേശത്തോടെയും ധൈര്യത്തോടെയും ശക്തമായ ദൃഢനിശ്ചയത്തോടുംകൂടി അതിര്‍ത്തിയില്‍ പ്രയാസകരമായ സാഹചര്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ്. ''

ന്യൂഡല്‍ഹി: സൈനികര്‍ക്ക് പിന്നില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ രാഷ്ട്രീയ കക്ഷികളും സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
''നമ്മുടെ സൈനികര്‍ അവരുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അഭിനിവേശത്തോടെയും ധൈര്യത്തോടെയും ശക്തമായ ദൃഢനിശ്ചയത്തോടുംകൂടി അതിര്‍ത്തിയില്‍ പ്രയാസകരമായ സാഹചര്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞ് വീഴ്ചയും ഉണ്ടാകും.''- പ്രധാനമന്ത്രി പറഞ്ഞു. ''നാം ഓരോരുത്തർക്കും പ്രതിജ്ഞ എടുക്കാം, എല്ലാ പാർലമെന്റംഗങ്ങളും പൗരന്മാരും രാജ്യം ഒറ്റക്കെട്ടായി തന്നെയും അവർക്കൊപ്പം ഉണ്ടെന്ന ശക്തമായ സന്ദേശം നൽകാൻ കഴിയണം''- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
advertisement
''തീർച്ചയായും നമ്മളെല്ലാവരും സൈനികർക്ക് പിന്നിൽ പിന്തുണയുമായുണ്ട്. പക്ഷേ, സർക്കാർ എന്തുകൊണ്ടാണ് ചൈനീസ് അതിർത്തിയിൽ എന്താണ് നടക്കുന്നത് എന്നതിനെ കറിച്ച് ഒന്നും പറയാത്തത്''- കോൺഗ്രസ് എം പി ശശി തരൂർ ചോദിച്ചു. ഇന്ത്യ- ചൈന വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം. എന്നാൽ ഞായറാഴ്ച നടന്ന കാര്യോപദേശക സമിതി യോഗത്തിൽ ഇതു സംബന്ധിച്ച് യാതൊരു ഉറപ്പും സർക്കാർ നൽകിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ വിശദമായ ചർച്ചക്ക് സാധ്യതയില്ലെന്നും എന്നാൽ, ചിലപ്പോൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയേക്കുമെന്നും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
advertisement
ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഒരു വാക്‌സിന്‍ എത്രയും വേഗം വികസിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ അതില്‍ വിജയിക്കുമെന്നും കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മോദി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi| സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടാണെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രധാനമന്ത്രി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement