തുടർച്ചയായ മൂന്നാം ദിവസം; കള്ളുഷാപ്പുകൾ തുറക്കാതെ കൊല്ലം ജില്ല
- Published by:user_57
- news18-malayalam
Last Updated:
Toddy shops remain closed for the third consecutive day in Kollam | കള്ളിന് ആവശ്യക്കാരുണ്ട്. പക്ഷേ, ജില്ലയിൽ ഒരു ഷാപ്പുപോലും തുറന്നിട്ടില്ല
കൊല്ലം: ബാറും ബിവറേജും ഇല്ലാത്ത കാലമാണ്. കള്ളിന് ആവശ്യക്കാരുമുണ്ട്. പക്ഷേ, ജില്ലയിൽ ഒരു ഷാപ്പുപോലും തുറന്നിട്ടില്ല. കള്ള് കിട്ടാത്തതു തന്നെ കാരണം. പാലക്കാട് നിന്ന് കള്ള് വരണം. ഇവിടെ നിന്നുള്ള അപേക്ഷ പാലക്കാട് എക്സൈസ് വിഭാഗം അംഗീകരിച്ചിട്ടു വേണം കള്ള് എത്തിക്കാൻ.
വിദേശമദ്യം ലഭ്യമാകും മുൻപ് പ്രവർത്തിക്കാനായാൽ ഷാപ്പുകളിൽ മെച്ചപ്പെട്ട വില്പന നടക്കുമെന്ന് ഉടമകൾ പറയുന്നു. ചെത്ത് തൊഴിലാളികൾ ഉൾപ്പെടെ ചിന്നക്കടയിലെ ഷാപ്പിൽ മാത്രം ഏഴുപേരുണ്ട്. പ്രാദേശികമായി ലഭിക്കുന്നത് 20 ലിറ്ററിൽ താഴെ കള്ളാണ്. ഇതു മാത്രമായി ഷാപ്പ് പ്രവർത്തിക്കാനാകില്ല.
TRENDING:തൂക്കം 51.5 കിലോഗ്രാം; ഗിന്നസ് ബുക്കിൽ കയറാൻ കേരളത്തിൽ നിന്നൊരു ചക്ക [NEWS]മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ [NEWS]
മായം ചേർത്ത കള്ള് ഒഴിവാക്കാൻ കൊല്ലത്തെ ഷാപ്പുടമകൾ പാലക്കാട്ടു നിന്ന് നേരിട്ട് കള്ളെത്തിക്കുകയാണ്. 27 ഷാപ്പുകൾക്കാണ് ജില്ലയിൽ ആകെ ലൈസൻസുള്ളത്. 233 എണ്ണമുണ്ടെങ്കിലും 27 ഷാപ്പുകളാണ് ലേലത്തിൽ പോയത്. ഒരു കുപ്പി കള്ളിന് 50 രൂപയാണ് ഈടാക്കുന്നത്. എന്നാൽ കൂലിയും വെൽഫയർ ഫണ്ടിലെ അടവും ഉൾപ്പെടെ ഷാപ്പുടമയ്ക്ക് 100 രൂപയിലേറെ ചിലവ് വരും.
advertisement
ഭക്ഷണത്തിന് ഈടാക്കുന്ന തുകയിൽ നിന്നും ഒന്നാം തീയതി കച്ചവടത്തിൻ്റെ ലാഭത്തിൽ നിന്നുമാണ് ഈ വിഹിതം കണ്ടെത്തുന്നത്. ഇരുന്ന് കഴിക്കാൻ അനുമതി നൽകാത്തതിനാൽ ഭക്ഷണം തയ്യാറാക്കുന്നുമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2020 3:28 PM IST







