കഴക്കൂട്ടം- കാരോട് ബൈപാസിലെ ടോൾ പിരിവ് പുനഃരാരംഭിച്ചു; പ്രതിഷേധവുമായി യാത്രക്കാർ 

Last Updated:

വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടോൾ പിരിവ് രാവിലെ 8 മണിയോടെയാണ് പുനരാരംഭിച്ചത്.

Kazhakkoottam_Bypass
Kazhakkoottam_Bypass
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസിലെ ടോൾ പിരിവ് പുനഃരാരംഭിച്ചു. വെള്ളിയാഴ്ച മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചയിൽ അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ യുഡിഎഫും എൽഡിഎഫും തീരുമാനിച്ചിരുന്നു. തിരുവല്ലം ടോൾ പ്ലാസയുടെ 11 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യ യാത്ര അനുവദിച്ചതോടെയാണ് സമരം പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് ടോൾ പിരിവ് പുനരാരംഭിച്ചത്.
ഫാസ്റ്റാഗ് ഉണ്ടെങ്കിൽ 70 രൂപയും അല്ലാത്തപക്ഷം 140 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ കഴക്കൂട്ടം മുതൽ കോവളം വരെയുള്ള 23 കിലോമീറ്റർ ദൂരത്തെ റോഡ് നിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. അതിനാൽ
ബൈപ്പാസിന്റെ റോഡ് നിർമ്മാണം പൂർത്തിയാക്കാതെ ഇത്ര വലിയ തുക ടോളായി ഈടാക്കുന്നതിനെതിരെ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചു. ടോൾപിരിവിനിടെ സാങ്കേതിക തടസ്സം നേരിട്ടത് രാവിലെ ടോൾപ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിരയ്ക്കും കാരണമായി.
advertisement
കോവളം മുതൽ കാരോട് വരെയുള്ള ഇരുപതിലധികം കിലോമീറ്റർ ദൂരത്തെ റോഡ് നിർമാണം ആണ് ഇനി പൂർത്തിയാക്കാനുള്ളത്. അതേസമയം നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ ടോൾ മാത്രമാണ് ഈടാക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.
കഴക്കൂട്ടം കാരോട് ബൈപാസിലെ ടോൾ പിരിവിനെതിരെ 47 ദിവസമായി നടന്നു വരികയായിരുന്ന അനിശ്ചിതകാല സമരമാണ് അവസാനിപ്പിച്ചിരുന്നത്. സിപിഎം, സിപിഐ, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു അനിശ്ചിതകാലസമരം. അനിശ്ചിതകാല സമരം 47 ദിവസം പിന്നിട്ട സാഹചര്യത്തിൽ ആണ് മന്ത്രി വി ശിവൻകുട്ടി സമവായ ചർച്ച വിളിച്ചുചേർത്തത്. ചർച്ചയിൽ സമരം നടത്തുന്ന എൽഡിഎഫ് യുഡിഎഫ് നേതാക്കളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
advertisement
തിരുവല്ലം ടോൾപ്ലാസക്ക് സമീപം താമസിക്കുന്നവർക്ക് സൗജന്യയാത്ര വേണമെന്ന ആവശ്യമാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രധാനമായും മുന്നോട്ടുവച്ചത്. ഇത് ദേശീയപാത അതോറിറ്റി അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. തിരുവല്ലം ടോൾപ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കും. ഇതുകൂടാതെ കുമരിച്ചന്ത ഭാഗത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കും. അങ്ങനെ മൊത്തത്തിൽ 11 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കാമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഇതോടെയാണ് സമരം ഒത്തുതീർപ്പായത്.
തിരുവല്ലത്ത് പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. സർവീസ് റോഡുകളിൽ  അടക്കമുള്ള വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ട്. തിരുവല്ലം ടോൾ പ്ലാസ യുടെ 11 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് റേഷൻ കാർഡ് അടക്കമുള്ള അനുബന്ധ രേഖകൾ കാണിച്ച് യാത്ര ചെയ്യാൻ സാധിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഴക്കൂട്ടം- കാരോട് ബൈപാസിലെ ടോൾ പിരിവ് പുനഃരാരംഭിച്ചു; പ്രതിഷേധവുമായി യാത്രക്കാർ 
Next Article
advertisement
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
  • വീട് വരാന്തയിലെ ഷൂറാക്കിൽ ഫാനും ലൈറ്റും ഘടിപ്പിച്ച് കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ.

  • 20 ദിവസം പ്രായമായ 72, 23 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി.

  • എംഡിഎഎ കേസിൽ പ്രതിയായ ധനുഷിനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു, കേസെടുത്തതായി അറിയിച്ചു.

View All
advertisement