രാത്രി ഉറങ്ങാൻ കിടന്ന പത്താം ക്ലാസ് വിദ്യാർഥിയെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം: രാത്രി ഉറങ്ങാൻ കിടന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ രാവിലെ കിടക്കയിൽ മരിച്ച കണ്ടത്തി. അഞ്ചൽ ഇടമുളക്കൽ ലതിക ഭവനിൽ രവികുമാർ- ബീന ദമ്പതികളുടെ മകൻ അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. അഞ്ചൽ വെസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
രാവിലെ കുട്ടി എഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ചലനമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ മരണം സ്ഥിരികരിക്കുകയായിരിന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അഭിഷേക് രാത്രി മൊബൈലിൽ ഹെഡ് ഫോൺ കുത്തി ചെവിയിൽ വെച്ച് പടം കണ്ടാണ് കിടന്നത്. ഇടുമുളയ്ക്കൽ സ്വദേശിയായ രവികുമാറും കുടുംബവും അഞ്ചൽ പനയഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. അഞ്ചൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു. രവികുമാർ- ബീന ഏക മകനാണ് മരിച്ച അഭിഷേക്.
advertisement
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അഞ്ചാം തീയതി വരെ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. കടലിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
നാളെ വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് കേരളത്തിൽ വ്യാപക മഴ ലഭിക്കുന്നത്. അറബിക്കടലിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുർബലമായി അറബിക്കടലിൽ പ്രവേശിച്ചു വീണ്ടും ഷഹീൻ ചുഴലിക്കാറ്റായി മാറി.
advertisement
പാകിസ്ഥാനിലെ കറാച്ചിക്കു സമീപമുള്ള ചുഴലിക്കാറ്റ് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. 1975 നു ശേഷമുള്ള കാലാവസ്ഥാ വകുപ്പിന്റെ രേഖകൾ പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് അറബിക്കടലിൽ എത്തി വീണ്ടും ചുഴലിക്കാറ്റായി മാറുന്നത് ഇതാദ്യമായാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2021 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാത്രി ഉറങ്ങാൻ കിടന്ന പത്താം ക്ലാസ് വിദ്യാർഥിയെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി