തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തി. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയലാഭമുണ്ടാകും വന്ദേഭാരത് യാത്രയ്ക്ക് എന്ന് ഇതോടെ ഉറപ്പായി.
കണ്ണൂരില്‍ നിന്ന് 9.20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി പരീക്ഷണ ഓട്ടം വിലയിരുത്തിയ ശേഷമാകും ട്രെയിന്‍ ടൈംടേബിളില്‍ റെയില്‍വേ അന്തിമ തീരുമാനമെടുക്കുക.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്ന് രാവിലെ 5.10 ന് വന്ദേ ഭാരത് എക്സ്പ്രസ് യാത്ര തുടങ്ങി. ട്രെയിനിന്റെ വേഗവും ട്രാക്കുകളുടെ ക്ഷമതയും ഉള്‍പ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Also Read- വന്ദേഭാരത് കേരളത്തിൽ പരീക്ഷണ ഓട്ടം നടത്തിയ ദിവസത്തിന് ഇന്ത്യൻ റെയില്വേയിലെന്ത് പ്രത്യേകത?
ട്രെയിൻ 5.59ന് കൊല്ലത്തെത്തി. 49 മിനിറ്റ് സമയം. കോട്ടയത്ത് എത്തിയത് 7.27ന്, 2 മണിക്കൂര്‍ 17 മിനിറ്റ് സമയത്തിനുളളിലാണ് കോട്ടയം കടന്നത്. എറണാകുളം എത്താന്‍ 3 മണിക്കൂര്‍ 18 മിനിറ്റും കോഴിക്കോട് കടക്കാന്‍ 6 മണിക്കൂര്‍ 8 മിനിറ്റുമാണ് വേണ്ടി വന്നത്.
തിരുവനന്തപുരം കണ്ണൂര്‍ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താന്‍ 2 മണിക്കൂര്‍ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താന്‍ 4 മണിക്കൂര്‍ 10 മിനിറ്റും കോഴിക്കോട് എത്താന്‍ 7 മണിക്കൂര്‍ 50 മിനിറ്റും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.