മലപ്പുറം: കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. എടക്കര തരിപ്പപൊട്ടി കോളനിയിലെ യുവാവിനാണ് പരിക്കേറ്റത്. തേൻ എടുക്കുന്നതിനിടയിൽ ആദിവാസിക്ക് നേരെ കരടി ആക്രമണം നടത്തുകയായിരുന്നു.
Also Read- സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്ത് ആക്രമണം; മരണം മൂന്നായി
നിലമ്പൂർ പോത്തുകൽ മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വലതുകാലിന്റെ തുടയ്ക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് സംഭവം. വെളുത്ത മരത്തിൽ നിന്നും തേൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. കാട്ടുവള്ളിയിൽ പിടിച്ചു മരത്തിനു മുകളിലേക്ക് കയറിയാണ് കരടിയിൽ നിന്നും രക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bear, Block wild animals, Malappuram