'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; സൈക്കിള്‍ റാലിക്കിടെ ഷാഫി പറമ്പില്‍; വൈറലായി വിഡിയോ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സൈക്കിള്‍ റാലിയുടെ ഫേസ്ബുക്ക് ലൈവ് നടക്കുന്നതിനിടയിലാണ് ഷാഫി പറമ്പില്‍ ഇക്കാര്യം ചോദിക്കുന്നത്.
തിരുവനന്തപുരം: ഇന്ധനവില വര്‍ദനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ റാലി വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ റാലിക്കിടെ അബദ്ധം പിണഞ്ഞ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. സൈക്കിള്‍ റാലിക്കിടെ 'ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്' എന്ന് പ്രവര്‍ത്തകരോട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സൈക്കിള്‍ റാലിയുടെ ഫേസ്ബുക്ക് ലൈവ് നടക്കുന്നതിനിടയിലാണ് ഷാഫി പറമ്പില്‍ ഇക്കാര്യം ചോദിക്കുന്നത്. എന്നാല്‍ ലൈവ് പോകുവാണെന്ന അറിഞ്ഞ ഷാഫി ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യാന്‍ പറയുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.
ഏതായാലും വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരച്ചതോടെ ഷാഫിക്കെതിരെ ധരാളം ട്രോളുകളാണ് ഉയരുന്നത്. വോട്ടിന് വേണ്ടിയുള്ള നാടകമാണെന്നും ആത്മാര്‍ത്ഥയില്ലാത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്തിനാണ് ഈ പ്രഹസനമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
advertisement
രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കായംകുളം മുതല്‍ രാജ്ഭവന്‍ വരെയായിരുന്നു സൈക്കിള്‍ റാലി. ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ എത്തി റാലിക്ക് പിന്തുണ നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2021 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; സൈക്കിള്‍ റാലിക്കിടെ ഷാഫി പറമ്പില്‍; വൈറലായി വിഡിയോ


