ത്യശൂർ: അശ്രദ്ധമൂലം നിരത്തില്‍ പൊലിയുന്ന ജീവനുകൾ നിരവധിയാണ്. 24 മണിക്കൂറിനുള്ളിൽ ത്യശൂര്‍ റോഡിലെ അശ്രദ്ധയ്ക്ക് വിലയായി നൽകേണ്ടി വന്നത് 2 ജീവനാണ്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോർ പെട്ടെന്ന് തുറക്കുകയും അതുവഴി വന്ന സ്കൂട്ടർ ഡോറിൽത്തട്ടി നിലത്ത് വീണ് സ്കൂട്ടർ യാത്രക്കാരിയുടെ ജീവൻ നഷ്ടമായി.
പിന്നാലെ, പാറിപ്പോയ ടാർപ്പായ എടുക്കാൻ കമ്പിയുമായി പോയ ലോറി പെട്ടെന്ന് നിർത്തി പിന്നാലെ വന്ന ബൈക്ക് യാത്രികന്റെ കഴുത്തിലും നെഞ്ചിലുമായി കമ്പി കുത്തികയറിയാണ് രണ്ടാമത്തെ അപകടമരണം. റോഡ് സുരക്ഷാനിയമങ്ങൾ കർശനമാക്കുമ്പോഴും പ്രധാന പാതകളിലടക്കം അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും പെരുകുന്ന സാഹചര്യമാണുള്ളത്. ശ്രദ്ധക്കുറവും അമിതവേഗവുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം.
Also read- അലക്ഷ്യമായി കാറിന്‍റെ ഡോർ തുറന്നു; തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ ജീവൻ നഷ്ടമായി
തൃശൂർ പെരിഞ്ഞനത്ത് കാറിന്‍റെ ഡോറിൽ തട്ടി സ്കൂട്ടർ യാത്രക്കാരിയായ മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിന്‍റെ ഭാര്യ ജുബേരി (35) യാണ് മരിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു സമീപമാണ് അപകടം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോർ പെട്ടെന്ന് തുറക്കുകയും അതുവഴി വന്ന ജുബേരി ഡോറിൽത്തട്ടി നിലത്ത് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് ലോറിയിലെ കമ്പി കുത്തികയറി മരിച്ചത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതാണ് അപകടകാരണം. തൊട്ടുപിന്നാലെ വന്ന ശ്രദ്ധേഷിന്‍റെ കഴുത്തിലും നെഞ്ചിലുമായി കമ്പി കുത്തികയറുകയായിരുന്നു. പാറിപ്പോയ ടാർപ്പായ എടുക്കാനായാണ് ലോറി അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയത്.
Also read- പാറിപ്പോയ ടാർപ്പായ എടുക്കാൻ ലോറി പെട്ടെന്ന് നിർത്തി; കമ്പി കുത്തിക്കയറി യുവാവ് മരിച്ചു
വാഹനത്തില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകടസൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാഹനവുമായി നിരത്തിൽ ഇറങ്ങുമ്പോൾ നമ്മുടെ ജീവൻ പോലെ തന്നെ മറ്റുള്ളവരുടെ ജീവനും വിലപ്പട്ടതാണെന്ന് ഓർക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.