കോട്ടയം പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം
- Published by:Asha Sulfiker
- news18-malayalam
Last Updated:
റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്
കോട്ടയം: പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഉപ്പുതറ കൊച്ചുചെരുവിൽ സന്ദീപ് (31), നരിയംപാറ ഉറുമ്പിയിൽ വിഷ്ണു വിജയൻ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പൂവരണി പള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. കട്ടപ്പനയിൽ നിന്ന് വരികയായിരുന്ന കാറും പൊൻകുന്നം ഭാഗത്തോക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
കട്ടപ്പന ഇൻഡസ് മോട്ടോഴ്സിലെ ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന ലിജു(29) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സന്ദീപ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട്പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുവും മരണത്തിന് കീഴടങ്ങുകയായിരുന്നു.
advertisement
അപകടം നടന്നയുടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അപകടത്തിൽ മരിച്ചവരുടെ മൃതേദഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2020 12:11 PM IST