കോട്ടയം: കള്ളുഷാപ്പിൽ (Toddy Shop) കയറി ഭക്ഷണം (Food) കഴിച്ചിട്ട് പണം നൽകാതെ മുങ്ങിയ യുവാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പോലീസിനെ (Police) ഏൽപ്പിച്ചു. കുമരക൦ (Kumarakom) കണ്ണാടിച്ചാലിന് സമീപമുള്ള കള്ളുഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടംഗ സംഘം പണം നൽകാതെ മുങ്ങുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഷാപ്പിൽ എത്തിയ ഇവർ കരിമീൻ മപ്പാസും താറാവ് കറിയും എന്നിവയുൾപ്പെടെ ആയിരത്തിലധികം രൂപയുടെ ഭക്ഷണ൦ കഴിച്ചു. കാറിലായിരുന്നു ഇവർ ഷാപ്പിലേക്ക് എത്തിയത്. ഭക്ഷണം കഴിച്ചതിന് ശേഷം സംഘത്തിലെ ഒരാൾ ആദ്യം പോയി കാറിലിരുന്നു. രണ്ടാമത്തെയാൾ ഷാപ്പിലെ ജീവനക്കാരൻ ബില്ലെടുക്കാൻ പോയ തക്കം നോക്കി മുങ്ങുകയായിരുന്നു. ജീവനക്കാരൻ ബില്ലുമായി വന്നപ്പോഴേക്കും ഇവർ കാറുമായി കടന്നുകളഞ്ഞു.
തുടർന്നായിരുന്നു സിനിമ രംഗങ്ങളിൽ കാണുന്നത് പോലുള്ള രംഗങ്ങൾ അരങ്ങേറിയത്. യുവാക്കൾ പണം നൽകാതെ മുങ്ങിയെന്ന് മനസ്സിലാക്കിയ ഷാപ്പിലെ ജീവനക്കാർ അടുത്തുള്ള താറാവ് കടക്കാരനെ അറിയിച്ച് തടയാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാർ അവിടെ നിന്നും പോയിരുന്നു. ഇതോടം ജീവനക്കാർ ബൈക്കെടുത്ത് കാറിന് പിന്നാലെ പായുകയായിരുന്നു. പരിചയമുള്ള നാട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. ഒപ്പം തന്നെ കാർ കടന്നുപോകാൻ സാധ്യതയുള്ള ഇല്ലിക്കലെ ഷാപ്പിലെ ജീവനക്കാരേയും വിവരം അറിയിച്ചു.
കാർ ഇതുവഴി കടന്നുപോയപ്പോൾ നാട്ടുകാർ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്‌തു.എന്നാൽ ഇവർ പണം നൽകാൻ തയ്യാറാകാഞ്ഞതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് സ്റ്റേഷനിൽ വച്ച് ഇവർ പണം ഗൂഗിൾ പേ വഴി അയച്ചു നല്കുകയാണുണ്ടായത്.
Vava Suresh| 'എന്നെ പാമ്പ് പിടിക്കാൻ വിളിക്കരുതെന്ന് പ്രചരിപ്പിക്കുന്നു'; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ വാവ സുരേഷ്
കോട്ടയം: പാമ്പ് കടിയേറ്റ് ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന വാവ സുരേഷ് (Vava Suresh) ഇന്നാണ് ആശുപത്രി വിട്ടത്. തുടർന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ വാവ സുരേഷ് ആരോപണം ഉന്നയിച്ചത്. തനിക്കെതിരെ വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ വ്യാജ പ്രചരണം നടത്തുന്നതായി വാവ സുരേഷ് ആരോപിച്ചു.
ഒരിടത്തും തന്നെ വിളിക്കരുത് എന്നാണ് പ്രചരണം. താനാണ് 2006 ൽ വനംവകുപ്പിന് പരിശീലനം നൽകിയത്. അന്നാരും പാമ്പ് പിടിക്കാൻ ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെയാണ് തനിക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥൻ തന്നെ പ്രചരണം നടത്തുന്നത് എന്നും വാവ സുരേഷ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Kumarakom, Latest news, Toddy shop