ഇടുക്കി കാമാക്ഷിയിലെ പാറക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ക്ഷേത്രത്തിന് സമീപം പാറമടയിലെ 20 അടിയിലേറെ താഴ്ചയുള്ള കുളത്തിലാണ് അപകടമുണ്ടായത്
ഇടുക്കി: കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിന് സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കാമാക്ഷി സ്വദേശികളായ അരുൺ വേലൂർ(39), മഹേഷ് ആനചാരിയിൽ(40) എന്നിവരാണ് മുങ്ങിമരിച്ചത്.
ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണ ജോലി കഴിഞ്ഞ് പതിവുപോലെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ക്ഷേത്രത്തിന് സമീപം പാറമടയിലെ 20 അടിയിലേറെ താഴ്ചയുള്ള കുളത്തിലാണ് അപകടമുണ്ടായത്. അരുൺ കാൽവഴുതി വെള്ളത്തിൽ വീണപ്പോൾ മഹേഷ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാളും കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന കല്ലനാനിൽ സുരേന്ദ്രനും വെള്ളത്തിൽ വീണെങ്കിലും കല്ലിൽ പിടിച്ച് കരയിൽ കയറി. കണ്ടു നിന്ന മഹേഷിന്റെ കുട്ടികൾ ക്ഷേത്രം ശാന്തി അരുണിനെ വിവരമറിയിച്ചു.
സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം സ്വദേശിയായ യുവാവാണ് കുളത്തിൽ നിന്നും ഇരുവരേയും പുറത്തെടുത്തത്. ഉടൻ തന്നെ തങ്കമണി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
advertisement
കൊല്ലം പുനലൂർ റെയിൽ പാതയിൽ ട്രെയിൻ തട്ടി പഞ്ചായത്തംഗം ഉൾപ്പടെ രണ്ടുപേർ മരിച്ചു
കൊല്ലം: പുനലൂരിന് സമീപം ആവണീശ്വരത്ത് ട്രെയിൻ തട്ടി ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പടെ രണ്ടുപേർ മരിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ മന്‍സില്‍ തണല്‍ എ.റഹീംകുട്ടി (59),ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരിച്ചത്.
advertisement
ആവണിശ്വരം റെയിൽവേ രണ്ടാം പ്ലാറ്റ്ഫോമിൽ കൊല്ലത്തേക്ക് ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു റഹിംകുട്ടിയും പ്രദേശവാസിയായ സജിനയും. മറ്റൊരു ട്രാക്കിൽ ഗുരുവായൂരിൽ നിന്നും പുനലൂരിലേക്ക് വരുന്ന ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു
പുനലൂർ-കൊല്ലം പാസഞ്ചർ റെയിൽവേ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ റഹിംകുട്ടിയുടെ പോക്കറ്റിൽ നിന്നും പേപ്പർ പ്ലാറ്റ്ഫോമിലേക്ക് വീഴുന്നു ഇത് എടുക്കാൻ കുനിയുമ്പോൾ മൊബൈൽ ട്രാക്കിലേക്ക് വീണു
മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ റഹീംകുട്ടി ട്രാക്കിലേക്ക് വീഴുകയും രക്ഷിക്കുവാനായി സജീന ശ്രമിക്കുന്നതിനിടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുകയും ട്രെയിന് അടിയിൽ പെടുകയും ആയിരുന്നു
advertisement
സജിന സംഭവ സ്ഥലത്ത് വച്ചും റഹീംകുട്ടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. റെയിൽവേ പോലീസും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 16, 2022 9:19 PM IST









