കോഴിക്കോട്: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയായ ഷാരൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിയെ ചുമത്താൻ തീരുമാനമായി. മജിസ്ട്രേറ്റ് കോടതിയിൽ യുഎപിഎ ചുമത്തി റിപ്പോർട്ട് സമർപ്പിക്കും. ഷാരൂഖിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ യുഎപിഎ കൂട്ടിച്ചേർക്കും.
അതേസമയം തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. എന്നാൽ ചോദ്യം ചെയ്യലിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. യുഎപിഎ ചുമത്തുന്നതോടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) ഏറ്റെടുക്കും.
ഏപ്രിൽ രണ്ട് ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിനടുത്ത് വെച്ച് ആലപ്പുഴ-കണ്ണൂർഎക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് പിടികൂടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire in Train, Train fire