തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി പ്രവേശനത്തിനായി വിവിധ ചെറുകക്ഷികള്‍ കത്ത് നല്കിയ സാഹചര്യത്തില്‍ മുന്നണി വിപുലീകരണവും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാവും. പിസി ജോര്‍ജ്ജിന്റെ യുഡിഎപ് പ്രവേശനത്തെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനവും ഇന്നുണ്ടായേക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ആലോചനയാണ് യുഡിഎഫ് യോഗത്തിന്റെ മുഖ്യ അജണ്ട. കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും ആര്‍എസ്പിയുമടക്കം പഴയ മണ്ഡലങ്ങളില്‍ മല്‍സരിക്കും. വീരേന്ദ്രകുമാര്‍ മല്‍സരിച്ചിരുന്ന പാലക്കാടും കോണ്‍ഗ്രസ് ഏറ്റെടുക്കും. പതിവിന് വ്യത്യസ്തമായി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി പ്രചരണം ആരംഭിക്കാനാണ് യുഡിഎഫിന്റെ നീക്കം.
Also Read: കിഡ്നി വിറ്റ് ഐഫോണ്‍ വാങ്ങിയ ആള് കിടപ്പിലായി
സാധാരണഗതിയില്‍ സ്ഥാനാര്‍ത്ഥികളെ വൈകി പ്രഖ്യാപിക്കാറുള്ള കോണ്‍ഗ്രസും ഇത്തവണ വേഗത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. തെരഞ്ഞടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവും യോഗത്തിന്റെ അജണ്ടയിലുണ്ട്. പി സി ജോര്‍ജ്ജ്, കാമരാജ് കോണ്‍ഗ്രസ്, ജെഎസ്എസിലെ രാജന് ബാബു വിഭാഗം എന്നീ ചെറുകക്ഷികളാണ് യുഡിഎഫ് സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്
തെരഞ്ഞെടുപ്പില്‍ ചെറുകക്ഷികളുടെ സാധ്യത പരമാവധി പ്രയോജനപെടുത്തണമെന്ന പൊതു വികാരം യുഡിഎഫിനകത്തുണ്ട്. പക്ഷെ പിസി ജോര്‍ജിന്റെ കാര്യത്തില്‍ എതിര്പ്പുയരാനാണ് സാധ്യത. ലീഗിലെ ഒരു വിഭാഗവും കേരള കോണ്‍ഗ്രസും പിസി ജോര്‍ജിനെ സഹകരിപ്പിക്കുന്നതിനെ തുറന്ന് എതിര്‍ക്കും.
BREAKING: മേഘാലയ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
എതിര്‍പ്പ് അവഗണിച്ച് പിസി ജോര്‍ജ്ജിന്റെ കാര്യത്തില്‍ കോണ്‍സ് തീരുമാനമെടുക്കില്ലെങ്കിലും തെരഞ്ഞടുപ്പില്‍ സഹകരണമാവാം എന്നതാണ് കോണ്‍സ് നിലപാട്. രാഹുല്‍ ഗാന്ധിയടക്കുള്ള ദേശീയ നേതാക്കളെ പരമാവധി വേദിയിലെത്തിച്ച് തെരഞ്ഞുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാലാണ് യുഡിഎഫ് നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.