കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ ആള്‍ കിടപ്പിലായി

Last Updated:

2011 ഏപ്രിലില്‍ കരിഞ്ചന്തയില്‍ കിഡ്‌നി വിറ്റത് 4,500 ഓസ്‌ട്രേലിയന്‍ ഡോളറിനായിരുന്നു.

ബീജിങ്ങ്: കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ ആള്‍ ആന്തരികാവയവങ്ങളുടെ തകരാറുമൂലം കിടപ്പിലായി. കൗമാരപ്രായത്തില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ വാങ്ങുന്നതിനായി കിഡ്‌നി വിറ്റ വാങ് ഷാങ്കുനാണ് കിടപ്പിലായത്. 2011 ലായിരുന്നു ഷാങ്കുന്‍ തന്റെ കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയത്.
വെറും 17 വയസായിരുന്നു അന്ന് ഷാങ്കുനിന്റെ പ്രായം. നിയമവിരുദ്ധമായി കിഡ്‌നി വിറ്റ് ഫോണ്‍ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുകയായിരുന്നു ഇയാള്‍. കിഡ്‌നി വിറ്റ് അല്‍പ്പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങളും ആരംഭിച്ചിരുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ ഷാങ്കുന്‍ കിടപ്പിലാവുകയും ചെയ്തു.
Also Read: 'കർ'നാടകം തുടരുന്നു; MLAമാർക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
'ഷാങ്കുന്‍ 2011 ഏപ്രിലില്‍ കരിഞ്ചന്തയില്‍ കിഡ്‌നി വിറ്റത് 4,500 ഓസ്‌ട്രേലിയന്‍ ഡോളറിനായിരുന്നു. ഈ പണം കൊണ്ട് ഐഫോണ്‍4 ഉം, ഐപാഡ്2 വും വാങ്ങുകയായിരുന്നു' മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
Dont Miss: SHOCKING: മദ്യപിച്ച യുവാവ് ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചു കൊന്നു
വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇയാളുടെ ഓപ്പറേഷന്‍ നടന്നത്. ഇതോടെ മറ്റേ കിഡ്‌നിയുടെ പ്രവര്‍ത്തനവും താളം തെറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് 2012 ല്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ജയിലിടക്കുകയും ചെയ്തിരുന്നു. അഞ്ച് സര്‍ജന്‍മാരായിരുന്നു സംഭവത്തില്‍ പങ്കെടുത്തിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ ആള്‍ കിടപ്പിലായി
Next Article
advertisement
മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?
മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?
  • ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിൽ സതാദ്രു ദത്ത എന്ന സംരംഭകന്റെ ശ്രമമാണ്.

  • പെലെ, മറഡോണ, റൊണാൾഡീഞ്ഞോ, എമി മാർട്ടിനെസ് തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങളെ ഇന്ത്യയിലെത്തിച്ചത് ദത്തയാണ്.

  • 2025 ഡിസംബർ 13 മുതൽ 15 വരെ നാല് നഗരങ്ങളിലായി നടക്കുന്ന മെസ്സിയുടെ ഇന്ത്യാ ടൂർ ദത്തയുടെ നേതൃത്വത്തിലാണ്.

View All
advertisement