Kottayam Municipality| ഒറ്റ വോട്ടിന്റെ ബലത്തില്‍ കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു
- Published by:Jayashankar Av
- news18-malayalam
Last Updated:
നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയായിരുന്നു യുഡിഎഫിന് ഭരണം നഷ്ടമായത്.
കോട്ടയം: കോട്ടയം നഗര സഭാ(Kottayam Municipality) ഭരണം വീണ്ടും യു ഡി എഫിന്.(UDF) 21 ന് എതിരെ 22 വോട്ടുകള്‍ക്കാണ് യു ഡി എഫ് ഭരണം നേടിയത്.
യുഡി എഫിലെ ബിന്‍സി സെബാസ്റ്റ്യനാണ് നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തത്. എല്‍ഡിഎഫിലെ ഒരു അംഗം ആരോഗ്യ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
നഗരസഭയില്‍ യു ഡി എഫിന് 22 എല്‍ഡിഎഫിന് 22 ബിജെപി 8 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയായിരുന്നു യുഡിഎഫിന് ഭരണം നഷ്ടമായത്.
Kerala Rains| അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് (Isolated rain)സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ മധ്യ, വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് (ORANGE ALERT) പ്രഖ്യാപിച്ചിരിക്കുകയാണ്.
advertisement
എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറന്‍ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാന്‍ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തില്‍ ഉടനീളം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2021 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kottayam Municipality| ഒറ്റ വോട്ടിന്റെ ബലത്തില്‍ കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു


