'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ്

Last Updated:

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമാണം നടത്തുമെന്ന് യു ഡി എഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തിൽ നിലപാട് ശക്തമാക്കിയിരിക്കുകയാണ് യു ഡി എഫ്.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യു ഡി എഫ്. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു ഡി എഫ് പുറത്തു വിട്ടു. നിയമത്തിന്റെ കരട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയാണ് പരസ്യപ്പെടുത്തിയത്.
ശബരിമലയിൽ പ്രവേശന നിയന്ത്രണം തന്ത്രിയുടെ അനുമതിയോടെ മതിയെന്നാണ് യു ഡി എഫ് തയ്യാറാക്കിയ കരടിലുള്ളത്. ശബരിമലയിൽ ആചാരം ലംഘിച്ചു കടന്നാൽ രണ്ടു വർഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമാണം നടത്തുമെന്ന് യു ഡി എഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തിൽ നിലപാട് ശക്തമാക്കിയിരിക്കുകയാണ് യു ഡി എഫ്.
You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]ഇതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനിടെ കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
advertisement
നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാനവിഷയമാക്കി ഉയർത്താനാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. യുഡിഎഫ് അടുത്ത തവണ അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തുമെന്ന് എം എം ഹസ്സൻ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
അന്ന്, മലപ്പുറം ഡി സി സിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് എം എം ഹസ്സൻ ശബരിമല പരാമർശിച്ചത്. "യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തിൽ നിയമം കൊണ്ടുവരും." എം എം ഹസ്സൻ പറഞ്ഞു. "ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. പോലീസ് ആക്റ്റിന് ഭേദഗതി പറ്റുമെങ്കിൽ ശബരിമല വിഷയത്തിൽ ഓർഡിനൻസ് സർക്കാരിന് കൊണ്ടുവരാം." - എന്നിങ്ങനെ ആയിരുന്നു ഹസ്സൻ പറഞ്ഞത്.
advertisement
ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലെന്ന് അന്ന് ഹസ്സൻ പറഞ്ഞിരുന്നു. ശബരിമലയിൽ വിശ്വാസികളെ മുറിവേൽപിച്ച ശേഷം സമുദായ സൗഹൃദം പറയുന്നത് ആരാച്ചാർ അഹിംസ പറയുന്നത് പോലെയാണ്. അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി ഇക്കാര്യം പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ബി ജെ പി നിലപാട് എന്താണ് എന്ന് വ്യക്തമായതാണെന്നും യു ഡി എഫ് ആണ് വിശ്വാസികൾക്ക് ഒപ്പം എപ്പോഴും നിൽക്കുന്നതെന്നും ഹസ്സൻ വ്യക്തമാക്കി.
advertisement
എന്നാല്‍ ശബരിമലയിൽ നിയമനിർമ്മാണത്തിന് ഇനി പ്രസക്തിയില്ല എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അന്ന് ഹസ്സന് മറുപടി ആയി പറഞ്ഞിരുന്നു. "ഈ തെരഞ്ഞെടുപ്പിൽ ശബരിമല പ്രത്യേക വിഷയമായി ക്യാംപയിൻ ചെയ്യേണ്ട കാര്യം ഇല്ല. കാരണം അത് ജനങ്ങളുടെ മനസ്സിൽ ഉണ്ട്. പ്രശ്നം ഇപ്പൊൾ കോടതിയുടെ മുമ്പിൽ ആണ്. അന്തിമ വിധി അനുകൂലം ആകുമെന്ന് തന്നെ ആണ് പ്രതീക്ഷ. കോടതി വിധി വരാൻ ഉള്ളത് കൊണ്ട് ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ തീരുമാനങ്ങൾ ഒന്നും എടുക്കാത്തത്. ശബരിമലയെ തകർക്കാൻ ആണ് എൽ ഡി എഫ് സർക്കാർ ശ്രമിച്ചതെന്നും രമേശ് അന്ന് പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ്
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement