AI ക്യാമറ പദ്ധതിയുമായും SRITയുമായും ബന്ധമില്ല; ഊരാളുങ്കൽ ചെയർമാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ULCCS SRIT എന്ന സംയുക്ത സംരംഭം ഇപ്പോൾ നിലവിലില്ലെന്നും 2018-ൽ പിരിച്ചുവിട്ടെന്നും വിശദീകരണം
കൊച്ചി: എഐ ക്യാമറ പദ്ധതിയുമായും SRITയുമായും ഊരാളുങ്കൽ സൊസൈറ്റിക്കു ബന്ധമില്ലെന്ന് അധികൃതർ. ആരോപണങ്ങൾ വ്യാജമെന്ന വിശദീകരണവുമായി ഊരാളുങ്കൽ ചെയർമാൻ പാലേരി രമേശൻ.
എഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട SRIT എന്ന കമ്പനിയുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (ULCCS) നെ ബന്ധപ്പെടുത്തി ചില ചാനലുകളിലും സോഷ്യൽമീഡിയയിലും വരുന്ന ആരോപണങ്ങൾ വ്യാജമാണെന്നാണ് വിശദീകരണം.
എന്നാൽ AI ക്യാമറ പദ്ധതിയുമായി ULCCS ന് ഒരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാർ ആരും ULCCS ന്റെ ഡയറക്ടർമാരും അല്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബംഗളൂർ ആസ്ഥാനമായ എസ്.ആർ.ഐ.റ്റി. (SRIT India Pvt Ltd.)ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയിരുന്നു. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു.
അതിന്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡയറക്റ്റർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. ULCCS SRIT-യുടെ ദൗത്യം 2018-ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോൾ നിലവിലില്ലെന്നും പാലേരി രമേശൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 24, 2023 2:50 PM IST