വർഷങ്ങളായി മുടങ്ങിയ ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് നീക്കി; ഉത്തരവ് പങ്കുവെച്ച് സുരേഷ്‌ഗോപി
- Published by:Sneha Reghu
- news18-malayalam
Last Updated:
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി
തിരുവനന്തപുരം: സംസ്ഥാനം ഏറെക്കാലമായി കാത്തിരിക്കുന്ന ഗുരുവായൂർ – തിരുനാവായ പാതയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു. പദ്ധതി മരവിപ്പിച്ചുകൊണ്ട് 2019-ൽ പുറപ്പെടുവിച്ച ഉത്തരവ് റെയിൽവേ ബോർഡ് റദ്ദാക്കി. തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ഇത് സംബന്ധിച്ച ഉത്തരവ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ചു. ഈ ഒരാവശ്യം ഉന്നയിച്ച് അനേകായിരം നിവേദനങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി. തറക്കല്ലിട്ട് 31 വർഷത്തിന് ശേഷമാണ് പ്രതീക്ഷകൾ ചിറകുമുളയ്ക്കുന്നത്. 35 കിലോമീറ്ററാണ് പദ്ധതിയുടെ ദൂരം. ഇപ്പോൾ ഇതിൽ കുറവ് വന്നിട്ടുണ്ടെന്നാണ് സൂചന.
നിർമ്മാണ പ്രവർത്തനങ്ങളിലെ ഇഴച്ചിൽ ചൂണ്ടിക്കാട്ടി 2019-ലാണ് റെയിൽവേ പദ്ധതി മരവിപ്പിച്ചത്. കഴിഞ്ഞ ബജറ്റുകളിൽ ഗുരുവായൂർ – തിരുനാവായ പാതയ്ക്കായി 45 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും, ഉത്തരവ് നിലനിന്നിരുന്നതിനാൽ ഈ തുക വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. പുതിയ നടപടിയോടെ വകയിരുത്തിയ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വർഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് നീക്കിക്കൊണ്ടുള്ള (De-freezing) ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ഒരാവശ്യം ഉന്നയിച്ച് അനേകായിരം നിവേദനങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ആ ആവശ്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ നിരന്തര ചർച്ചകൾക്കും ഇടപെടലുകൾക്കും ഒടുവിൽ ഇപ്പോൾ ശുഭകരമായ തീരുമാനമുണ്ടായിരിക്കുന്നു.
നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങൾക്ക് എന്നും കരുത്ത് പകരുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയോടും, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയോടും, ഒപ്പം ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച സതേൺ റെയിൽവേ അധികൃതരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം വലിയ വികസന പ്രവർത്തനങ്ങൾ നമുക്ക് ഇനിയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Jan 28, 2026 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വർഷങ്ങളായി മുടങ്ങിയ ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് നീക്കി; ഉത്തരവ് പങ്കുവെച്ച് സുരേഷ്‌ഗോപി










