advertisement

പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Last Updated:

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് കാണിച്ച് എൽഡിഎഫും എൻഡിഎയും പരാതി നൽകിയതിനെത്തുടർന്ന് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിങ് ഓഫീസർമാർ താൽക്കാലികമായി മാറ്റിവെച്ചിരുന്നു. തുടർന്ന് സതീശൻ ഇതിന് വിശദീകരണം നൽകിയിരുന്നു

Rapid Read
വി ഡ‍ി സതീശൻ
വി ഡ‍ി സതീശൻ
കൊച്ചി: പറവൂരിൽ വീണ്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് കാണിച്ച് എൽഡിഎഫും എൻഡിഎയും പരാതി നൽകിയതിനെത്തുടർന്ന് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിങ് ഓഫീസർമാർ താൽക്കാലികമായി മാറ്റിവെച്ചിരുന്നു. തുടർന്ന് സതീശൻ ഇതിന് വിശദീകരണം നൽകിയിരുന്നു.
സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽ ഡി എഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററാണ് പരാതി നൽകിയത്. അഭിഭാഷക വൃത്തിയിൽ നിന്നുള്ള ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്നാണ് പരാതി. കൈവശമുള്ള സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു, വരുമാന സ്രോതസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നിങ്ങനെയുള്ള പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഔദ്യോഗിക വാഹനത്തിന്റെ പേരിൽ ലഭിച്ച ട്രാഫിക് പെനാൽറ്റി തുക അടച്ചുതീർത്തിട്ടില്ല എന്നും പരാതിയുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ മേഖലയിൽ നിന്നുള്ള വരുമാനം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയിൽ പറഞ്ഞിരുന്നു.
advertisement
നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രികയും കമ്മീഷൻ മാറ്റിവെക്കുകയും പിന്നീട് പരിശോധിച്ച് സ്വീകരിക്കുകയും ചെയ്തിരുന്നു. 26നാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി. ഇതിന് ശേഷം 140 മണ്ഡലങ്ങളിലെയും മത്സര ചിത്രം തെളിയും. ഏപ്രിൽ 9നാണ് തിരഞ്ഞെടുപ്പ്. മെയ് 4ന് വോട്ടെണ്ണും.
Summary: The Election Commission has officially accepted the nomination papers of Leader of the Opposition V D Satheesan, who is contesting as the UDF candidate from the Paravur constituency. The scrutiny process was briefly delayed after both the LDF and NDA filed complaints alleging discrepancies in his affidavit.LDF candidate Tyson Master and the NDA alleged that Satheesan concealed assets from his legal profession, undervalued his gold holdings, and failed to disclose clear income sources. There was also a mention of unpaid traffic penalties related to his official vehicle.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
Next Article
advertisement
പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
  • എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ തള്ളി വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിച്ചു

  • സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണങ്ങൾ വിശദീകരിച്ച ശേഷം കമ്മീഷൻ പത്രിക അംഗീകരിച്ചു

  • പത്രിക പിൻവലിക്കൽ അവസാന തീയതി മാർച്ച് 26, തെരഞ്ഞെടുപ്പ് ഏപ്രിൽ 9, വോട്ടെണ്ണൽ മെയ് 4

View All
advertisement