സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണം പരിഗണനയില്‍; ജൂണ്‍ 15നകം പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കും; മുഖ്യമന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മാണ യൂണീറ്റുകള്‍ സ്ഥാപിക്കാന്‍ വാക്‌സിന്‍ കമ്പനികള്‍ക് താത്പര്യമുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ നിര്‍മാണം പരിഗണനിയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മാണ യൂണീറ്റുകള്‍ സ്ഥാപിക്കാന്‍ വാക്‌സിന്‍ കമ്പനികള്‍ക് താത്പര്യമുണ്ട്. അക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജൂണ്‍ 15നകം പരാമവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ ആദ്യവാരം കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദിവാസി കോളനികളില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കും. കൂടാതെ വൃദ്ധസദനത്തിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കും.
കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്‍കുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്ത ഫോണിലേക്ക് മാത്രമാണ് പോകുന്നതെന്ന പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനായി നിലവില്‍ കയ്യിലുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
അതേസമയം സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,100 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3058, കൊല്ലം 1657, പത്തനംതിട്ട 485, ആലപ്പുഴ 1780, കോട്ടയം 954, ഇടുക്കി 619, എറണാകുളം 4280, തൃശൂര്‍ 2574, പാലക്കാട് 3060, മലപ്പുറം 4289, കോഴിക്കോട് 2466, വയനാട് 839, കണ്ണൂര്‍ 1204, കാസര്‍ഗോഡ് 835 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,33,034 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,52,505 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,35,866 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,96,400 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2021 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണം പരിഗണനയില്‍; ജൂണ്‍ 15നകം പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കും; മുഖ്യമന്ത്രി


