കോട്ടയം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് എഐസിസി തീരുാമനം എല്ലാവരും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര നേതൃത്വത്തിന് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടെന്ന വാര്‍ത്ത ഉമ്മന്‍ ചാണ്ടി തള്ളി.
ചെന്നിത്തല അത്തരമൊരു വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഗഹം പറഞ്ഞു. ഘടകകക്ഷികളുടെ തെറ്റിദ്ധാരണ മാറ്റുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഘടകകക്ഷികളെ വിശ്വാസത്തിലെത്താണ് കോണ്‍ഗ്രസ് മുന്നോട്ട് പോയിട്ടുള്ളതെന്നും ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെപിസിസി അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കത്തു മുഖേന അറിയിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് അല്ലാതെ മറ്റൊരു കത്തും സോണിയ ഗാന്ധിക്ക് അയച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്നു എന്ന രൂപത്തില്‍ വാര്‍ത്ത കൊടുക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഫലപ്രഖ്യാപനത്തിനു പിന്നാലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ചും വളരെ കൃത്യമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അധ്യക്ഷനായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു ബദല്‍ സംവിധാനം വളരെപ്പെട്ടെന്ന് ഉണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംവിധാനം നിലവില്‍ വരുന്നതുവരെ കെയര്‍ ടേക്കര്‍ അധ്യക്ഷനായി തുടരാമെന്നും പറഞ്ഞിരുന്നു.
നിര്‍ലോഭമായ സഹകരണമാണ് സോണിയാ ഗാന്ധിയില്‍നിന്നും രാഹുല്‍ ഗാന്ധിയില്‍നിന്നും ലഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന ദുഃഖവും വേദനയും മനസ്സിലുണ്ട്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. ആ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയെന്ന കാര്യം വസ്തുതാവിരുദ്ധമാണ്. അത്തരം ഒരു കത്ത് എഴുതേണ്ട കാര്യമില്ല. അശോക് ചവാന് കമ്മിഷനെ ബഹിഷ്കരിച്ചു എന്ന വാര്‍ത്തയും തെറ്റാണ്. അശോക് ചവാനെയും ആ കമ്മിറ്റിയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി അറിയാം. കമ്മിറ്റിയിലെ ഒരാള്‍ ഒഴികെ എല്ലാവരും തന്റെ ആത്മസുഹൃത്തുക്കളാണ്. കമ്മിഷന് മുന്‍പാകെ വന്ന് ഒരു പുതിയ കാര്യം പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നു. പറയേണ്ട കാര്യങ്ങള്‍ എല്ലാം സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. സോണിയാ ഗാന്ധിക്ക് അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കമ്മിഷന് മുന്‍പാകെ അയക്കാം. അത് തന്റെ പ്രസ്താവനയായി രേഖപ്പെടുത്താമെന്ന് ആവശ്യപ്പെട്ടിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.