'നല്ല ക്യാപ്സൂളുകൾ ഉണ്ടാക്കി പ്രചരണം നടത്താൻ കോടികൾ മുടക്കി PR ഏജൻസി'; സർക്കാരിനെ വിമർശിച്ച് വി.ഡി സതീശൻ MLA
- Published by:user_49
Last Updated:
പി.ആര് ഏജന്സിയെ തെരഞ്ഞെടുക്കാനുള്ള സര്ക്കാരിന്റെ നീക്കത്തിനെതിരേ വിമര്ശനവുമായി വി.ഡി. സതീശന് എംഎൽഎ
തിരുവനന്തപുരം: പുതിയ പി.ആര് ഏജന്സിയെ തെരഞ്ഞെടുക്കാനുള്ള സര്ക്കാരിന്റെ നീക്കത്തിനെതിരേ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് വി.ഡി. സതീശന് എംഎൽഎ. നല്ല "ക്യാപ്സൂളുകൾ" ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നതെന്ന് വി.ഡി. സതീശന് ആരോപിച്ചു.
സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നതെന്നും വി.ഡി. സതീശന് ഫേസ്ബുക്കിൽ കുറിച്ചു.
advertisement
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.
സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന...
Posted by V D Satheesan on Wednesday, October 7, 2020
advertisement
നല്ല " ക്യാപ്സൂളുകൾ " ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നത്. അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ?
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2020 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നല്ല ക്യാപ്സൂളുകൾ ഉണ്ടാക്കി പ്രചരണം നടത്താൻ കോടികൾ മുടക്കി PR ഏജൻസി'; സർക്കാരിനെ വിമർശിച്ച് വി.ഡി സതീശൻ MLA