'ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വന്‍ വീഴ്ച'
Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വന്‍ വീഴ്ച സംഭവിച്ചുവെന്ന് വി.ഡി. സതീശൻ എംഎൽഎ. പ്രളയം കഴിഞ്ഞ് നൂറ് ദിവസമായിട്ടും അർഹർക്ക് സഹായം കിട്ടിയിട്ടില്ലെന്നും നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് സതീശൻ പറഞ്ഞു.
മുഖ്യധാരാ ബാങ്കുകൾ പ്രളയബാധിതർക്ക് ലോണ്‍ നൽകാൻ തയാറാകുന്നില്ല. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരസഹായമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ 20 ശതമാനം പേർക്ക് ഇപ്പോഴും കിട്ടാനുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുകയും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയം മനുഷ്യ നിർമ്മിതമാണ്. വീട് നഷ്ടപ്പെട്ടവർക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല. മാസ്റ്റർ പ്ലാനും ആക്ഷൻ പ്ലാനും ഇല്ലാത്ത നവകേരള നിർമിതിയെന്നും സതീശൻ കുറ്റപ്പെടുത്തി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2018 3:02 PM IST