News 18 Exclusive| 'മലപ്പുറത്തേത് മതാധിപത്യം; മുസ്ലിം മതതാല്പര്യങ്ങൾക്ക് അനുസരിച്ചേ മറ്റുള്ളവര്‍ക്ക് അവിടെ ജീവിക്കാനാകൂ': വെള്ളാപ്പള്ളി നടേശൻ

Last Updated:

'മതപരമായ ചടങ്ങുകൾ നടക്കുമ്പോൾ ഒരു ചായക്കട പോലും തുറക്കാൻ അനുവദിക്കില്ല. വഴക്കുണ്ടാക്കി എല്ലാം അടപ്പിക്കും. ഇതൊന്നും പറയാൻ ഒരു രാഷ്ട്രീയ നേതൃത്വത്തിനും തന്റേടമില്ല'

വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ
ശരണ്യ സ്നേഹജൻ
ആലപ്പുഴ: മലപ്പുറത്തിനെതിരെ വീണ്ടും വിവാദ പരാമർശവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ‌. മലപ്പുറത്തേത് മതാധിപത്യമാണെന്നും മലപ്പുറത്തെ കുറിച്ചുള്ള മുൻ പരാമർശത്തിൽ താൻ ഉറച്ചുനിൽ‌ക്കുന്നതായും വെള്ളാപ്പള്ളി ന്യൂസ് 18നോട് പറഞ്ഞു. മുസ്ലീങ്ങളുടെ മതപരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കടപോലും തുറക്കാൻ അനുവദിക്കില്ലെന്നും പലരും പലതും പറയാത്തത് ഭയന്നിട്ടാണെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
'മുസ്ലിം വിഭാഗത്തിന്റെ മത താല്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ മറ്റ്‌ മത വിഭാഗങ്ങൾക്ക് മലപ്പുറത്ത് ജീവിക്കാനാകൂ. മതപരമായ ചടങ്ങുകൾ നടക്കുമ്പോൾ ഒരു ചായക്കട പോലും തുറക്കാൻ അനുവദിക്കില്ല. വഴക്കുണ്ടാക്കി എല്ലാം അടപ്പിക്കും. ഇതൊന്നും പറയാൻ ഒരു രാഷ്ട്രീയ നേതൃത്വത്തിനും തന്റേടമില്ല. എല്ലാവരുടെയും മനസിൽ ഉണ്ട് പറയുന്നില്ല എന്ന് മാത്രം. പറയുന്നില്ല എന്നതുകൊണ്ട് ചെയ്യുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കണം'- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
advertisement
ഇതും വായിക്കുക: എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച മുതൽ യാത്ര
കോൺഗ്രസിനെ മുസ്ലിംലീഗ് വിഴുങ്ങിയ അവസ്ഥയിലാണ്. കോൺഗ്രസിൽ ഒരാളെ ചേർക്കണമെങ്കിൽ മലപ്പുറത്ത് ചോദിക്കണം. കോൺഗ്രസിന്റേത് ഗതികെട്ട അവസ്ഥയാണ്. യുഡിഎഫ് വന്നാൽ കെട്ടിതൂങ്ങി ചാകേണ്ടി വരും. ലീഗിന് ധാർഷ്ട്യവും അഹങ്കാരവുമാണ്.
ലീഗിന്റേത് ടൈറ്റ് ആൻഡ് ലൂസ് നയമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Summary: SNDP General Secretary Vellappally Natesan has once again made a controversial remark against Malappuram. Speaking to News 18, Vellappally stated that Malappuram is a place of 'religious dominance' and that he stands firm on his previous comments about the district. He further claimed that in places where Muslim religious programmes are held, not a single shop belonging to other communities will be allowed to open. He added that many people do not speak out about this because they are afraid, but he himself is not scared.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 Exclusive| 'മലപ്പുറത്തേത് മതാധിപത്യം; മുസ്ലിം മതതാല്പര്യങ്ങൾക്ക് അനുസരിച്ചേ മറ്റുള്ളവര്‍ക്ക് അവിടെ ജീവിക്കാനാകൂ': വെള്ളാപ്പള്ളി നടേശൻ
Next Article
advertisement
News 18 Exclusive| 'മലപ്പുറത്തേത് മതാധിപത്യം; മുസ്ലിം മതതാല്പര്യങ്ങൾക്ക് അനുസരിച്ചേ മറ്റുള്ളവര്‍ക്ക് അവിടെ ജീവിക്കാനാകൂ': വെള്ളാപ്പള്ളി നടേശൻ
'മലപ്പുറത്തേത് മതാധിപത്യം; മുസ്ലിം മതതാല്പര്യങ്ങൾക്ക് അനുസരിച്ചേ മറ്റുള്ളവര്‍ക്ക് ജീവിക്കാനാകൂ': വെള്ളാപ്പള്ളി
  • മലപ്പുറത്തേത് മതാധിപത്യമാണെന്നും താൻ മുൻ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

  • മുസ്ലീങ്ങളുടെ മതപരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ കടകൾ തുറക്കാൻ അനുവദിക്കില്ല.

  • മതപരമായ ചടങ്ങുകൾ നടക്കുമ്പോൾ ഒരു ചായക്കട പോലും തുറക്കാൻ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

View All
advertisement