advertisement

അഫ്സാൻ എവിടെയെന്ന് ഷെമിയുടെ ചോദ്യം;  കബറിടത്തിൽ കരഞ്ഞുതളർന്ന് റഹീം 

Last Updated:

കിടയ്ക്കക്കരികെ മെല്ലെ ആ കൈപിടിച്ചപ്പോൾ കുഞ്ഞുമോനെവിടെയെന്ന് ഷെമിയുടെ ചോദ്യം. അളിയന്റെ വീട്ടിലെന്ന് റഹീം കള്ളം പറഞ്ഞു. ആ നിമിഷമെല്ലാം ആ പിതാവിന്റെ മനസ് ഉരുകുകയായിരുന്നു

News18
News18
തിരുവനന്തപുരം: ഏഴുവർഷം കണ്ണുനിറച്ച് കാത്തിരുന്നത് കുഞ്ഞുമോൻ അഫ്സാന്റെ കബറിടം കാണാനല്ലല്ലോ എന്നോർത്തപ്പോൾ അബ്ദുൾ റഹീമിന്റെ സകലനിയന്ത്രണവും വിട്ടു. കൊച്ചുകുട്ടിയെപോലെ വാവിട്ടുകരഞ്ഞു. ഒപ്പം നിന്ന ബന്ധുവിന്റെ തോളിലമർന്നു. കണ്ടുനിന്നവരെയെല്ലാം തളർത്തുന്ന കാഴ്ചയായിരുന്നു പാങ്ങോട് ജുമാമസ്ജിദിൽ കണ്ടത്.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം ഇന്ന് രാവിലെ 7.55ഓടെയാണ് ദമാമിൽ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയ റഹീം ഡി കെ. മുരളി എംഎൽഎയുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. അവിടെ നിന്ന് ഗോകുലം മെഡിക്കല്‍ കോളേജിലെത്തി ഭാര്യ ഷെമിയെ കണ്ടു.
advertisement
കിടയ്ക്കക്കരികെ മെല്ലെ ആ കൈപിടിച്ചപ്പോൾ കുഞ്ഞുമോനെവിടെയെന്ന് ഷെമിയുടെ ചോദ്യം. അളിയന്റെ വീട്ടിലെന്ന് റഹീം കള്ളം പറഞ്ഞു. ആ നിമിഷമെല്ലാം ആ പിതാവിന്റെ മനസ് ഉരുകുകയായിരുന്നു. ഇവിടെ നിന്ന് നേരെ പോകേണ്ടത് ഷെമി ചോദിക്കുന്ന കുഞ്ഞുമോന്‌‍‍റെ കബറിടത്തിലേക്കാണല്ലോ എന്നോര്‍ത്തായിരുന്നു അത്.
കുഞ്ഞ് അഫ്സാന്‍റെ കബറിടത്തില്‍ മുട്ടുകുത്തിക്കരഞ്ഞു ആ പിതാവ്.  കണ്ടുനിന്നവര്‍ക്കൊന്നും ആ പിതാവിനെ ആശ്വസിപ്പിക്കാനായില്ല. മോന്‍റെ കബറിടത്തില്‍ തളര്‍ന്നുവീഴാന്‍ പോയപ്പോള്‍ ബന്ധുക്കളിലൊരാള്‍ ചേര്‍ത്തുപിടിച്ചു. പിന്നീട് റഹീം തന്‍റെ പൊന്നുമോനായി പ്രാര്‍ത്ഥന നടത്തി. അതല്ലാതെ ഇനി മോനായി ആ പിതാവിന് മറ്റൊന്നും ചെയ്യാനില്ലല്ലോ?
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഫ്സാൻ എവിടെയെന്ന് ഷെമിയുടെ ചോദ്യം;  കബറിടത്തിൽ കരഞ്ഞുതളർന്ന് റഹീം 
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement